രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

By Web Team  |  First Published Jul 4, 2024, 5:52 PM IST

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. 


ദില്ലി: സൽമാൻ ഖാന്‍റെ ചിത്രമായ സിക്കന്ദറില്‍ ദക്ഷിണേന്ത്യയില്‍ നിന്നും പ്രമുഖ താരം. ബാഹുബലിയിലെ കട്ടപ്പ എന്ന വേഷത്തിലൂടെ പ്രശസ്തനായ തമിഴ് താരം സത്യരാജാണ് എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  പ്രധാന വേഷത്തിലാണ് സത്യരാജ് എത്തുന്നത് എന്നാണ് വിവരം.

നടന്‍ പ്രതീക് ബബ്ബറിനും ചിത്രത്തിന്‍റെ സഹ നിർമ്മാതാവായ വാർദ എസ് നദിയാദ്‌വാലയും സത്യരാജും സംവിധായകന്‍ എആര്‍ മുരുകദോസുമായി ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.   

Garma Garam pictures from the sets of ’s !!! With my fave Sir 🙏🏼 What a delight to witness our director creating cinematic excellence 🤩 Cheers to another one with 🥳🤗 … pic.twitter.com/hXLjtbcwYs

— Warda S Nadiadwala 🐎 (@WardaNadiadwala)

Latest Videos

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം മുംബൈയില്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഷൂട്ടിംഗിന് വേണ്ടിയാണ് ഇത്തവണ ബിഗ് ബോസ് ഒടിടി അവതാരക സ്ഥാനം പോലും സല്‍മാന്‍ ഉപേക്ഷിച്ചത്. അടുത്ത വര്‍ഷം ഈദിനാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

അതേ സമയം സത്യരാജ് തമിഴില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയില്‍ വില്ലന്‍ വേഷത്തില്‍ എത്തും. ഇതിന്‍റെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നിരുന്നു. അതേ സമയം സല്‍മാന്‍റെ സിക്കന്ദറില്‍  രശ്മിക മന്ദാന നായികയായി എത്തും. ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി നാദിയാദ്‌വാല ഗ്രാന്‍റ്സണ്‍സ് തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. 

എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ് എത്തിയത്. അടുത്തകാലത്തായി ബോളിവുഡിന്‍റെ പതിവ് രീതികള്‍ ശക്തമായി തന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും 28 കാരിയായ രശ്മികയും ജോഡിയായി അഭിനയിക്കുന്നതിലെ കാര്യമാണ് പലരും ചൂണ്ടികാണിക്കുന്നത്.

600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി; അത്ഭുതകരമായ കണക്ക്

' കഷ്ടകാലം..അത്രയൊന്നും ജീവിതത്തില്‍ ആരും അനുഭവില്ലല്ലോ' ടിനി ടോമിനെ ട്രോളി സംവിധായകന്‍
 

click me!