അപ്പുവിന്‍റെ മകളെ സ്വന്തം മകളാക്കി ദേവി: 'സാന്ത്വനം' റിവ്യൂ

By Web Team  |  First Published Jun 26, 2023, 3:55 PM IST

ബാലനോട് കുഞ്ഞിന്റെ വിശേഷങ്ങള്‍ പറയുന്ന ദേവിയെ ആരാധകരും സ്‌നേഹത്തോടെയാണ് നോക്കിക്കാണുന്നത്


ഒരു കുഞ്ഞുമായുള്ള സ്നേഹസമാഗമങ്ങളാണ് സാന്ത്വനം പരമ്പരയില്‍ ഇപ്പോഴത്തെ പ്രധാന വിശേഷം. കുഞ്ഞിന്‍റെ കളികളും താരാട്ട് പാട്ടുകളുമൊക്കെയായി പരമ്പര തികച്ചും വേറിട്ടൊരു ട്രാക്കിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കുഞ്ഞിനെ അപ്പുവിനേക്കാള്‍ ശ്രദ്ധിക്കുന്നതും ലാളിക്കുന്നതും ദേവിയാണ്. തനിക്കൊരു കുഞ്ഞില്ലാതെ പോയതിന്റെ സങ്കടമെല്ലാം ദേവി അപ്പുവിന്റെ കുഞ്ഞിനോടുള്ള സ്‌നേഹമായി പരിവര്‍ത്തനം ചെയ്യുകയാണ്. ബാലനോട് കുഞ്ഞിന്റെ വിശേഷങ്ങള്‍ പറയുന്ന ദേവിയെ ആരാധകരും സ്‌നേഹത്തോടെയാണ് നോക്കിക്കാണുന്നത്.

ബാലന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞ സമയത്താണ് സാന്ത്വനം കുടുംബത്തിന് അവരുടെ അച്ഛനെ നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ പറക്കമുറ്റാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്ടി തങ്ങളുടെ കുഞ്ഞെന്ന സ്വപ്‌നം മാറ്റിവച്ചവരാണ് ബാലനും ദേവിയും. എന്നാല്‍ എല്ലാവരും വലുതായി കഴിഞ്ഞശേഷം ഒരു കുഞ്ഞെന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായെങ്കിലും അത് ആഗ്രഹം മാത്രമായി അവശേഷിച്ചു. ഒരു ഡോക്ടറെ സമീപിച്ചെങ്കിലും ലേറ്റ് പ്രഗ്നന്‍സി ദേവിയ്ക്ക് പല ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നുപറഞ്ഞ് ഡോക്ടറും നിരുത്സാഹപ്പെടുത്തുകയായിരുന്നു. സ്വന്തമായി കുഞ്ഞില്ലാഞ്ഞിട്ടും ഒരമ്മയുടെ ഹൃദയത്തോടെ അപ്പുവിന്റെ കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ക്കുന്ന ദേവി പ്രേക്ഷകര്‍ക്ക് ഒരു വിങ്ങലാകുന്നുണ്ട്. പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്ന ആ വിങ്ങല്‍ പരമ്പരയിലെ പല കഥാപാത്രങ്ങള്‍ക്കും ഉണ്ട്. കുഞ്ഞിനെ വര്‍ണ്ണിക്കുന്ന ദേവിയോട് നീയൊരു കവിതയെഴുതാന്‍ പോകുകയാണോ എന്ന് ചോദിക്കുന്നെങ്കിലും ദേവിയെ ബാലന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Latest Videos

വീട്ടില്‍നിന്നും വഴക്കിട്ട് വന്നതുകാരണം കുഞ്ഞിന്റെ ഇരുപത്തിയെട്ട് കെട്ടിനെക്കുറിച്ചാണ് അപ്പു ചിന്തിക്കുന്നത്. അമ്മ എങ്ങനെയെങ്കിലും വരുമെങ്കിലും തമ്പി വരില്ലേയെന്നാണ് അപ്പുവിന്റെ ചിന്ത. പ്രധാനമായി അപ്പു വഴക്കിട്ടത് അപ്പച്ചി രാജേശ്വരിയോടാണെങ്കിലും, തമ്പിയുടെ വരവ് രാജേശ്വരി മുടക്കുമോയെന്നാണ് അപ്പുവിന്റെ ചിന്ത. വിഷമങ്ങളെല്ലാം ഉണ്ടെങ്കിലും സാന്ത്വനത്തില്‍ അപ്പു വളരെ സന്തോഷവതിയാണ്. കുഞ്ഞിനെ നോക്കാനും പരിലാളിക്കാനും ഒരു ബറ്റാലിയന്‍ ആളുകളുള്ളതും എല്ലാവരും സന്തോഷത്തിലുള്ളതും അപ്പുവിനേയും സന്തോഷവതിയാക്കുകയാണ്.

ALSO READ : ഇതാ 'ഗരുഡന്‍', മിഥുന്‍ മാനുവലിന്‍റെ തിരക്കഥയില്‍ സുരേഷ് ഗോപി; ടീസര്‍

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

click me!