ആ ചരിത്ര പുരുഷനായി ഹിറ്റ് സംവിധായകൻ എത്തിയപ്പോള്‍ ശബ്‍ദം ബിജു മേനോന്റേത്, അപൂര്‍വ കഥ

By Web Team  |  First Published Nov 20, 2023, 10:59 AM IST

ബിജു മേനോൻ മറ്റൊരു താരത്തിനായി സിനിമയില്‍ ശബ്‍ദം നല്‍കിയത് ഒരിക്കല്‍ മാത്രമാണ്.


മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു താരമാണ് ബിജു മേനോൻ. ഭാവാഭിനയത്തില്‍ വിസ്‍മയിപ്പിക്കുന്ന ഒരു മലയാളി താരവുമാണ് ബിജു മേനോൻ. ബിജു മേനോന്റെ ശബ്‍ദവും വേറിട്ടതാണ്. മറ്റൊരു നടനു വേണ്ടി ഒരു സിനിമയില്‍ ശബ്‍ദം നല്‍കി എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാകുന്ന ഒരു കാര്യമായിരിക്കും.

ബിജു മേനോൻ ഒരിക്കല്‍ മാത്രമാണ് സിനിമയ്‍ക്ക് മറ്റൊരാള്‍ക്ക് വേണ്ടി ശബ്‍ദം നല്‍കുന്നത്. അത് സന്തോഷ് ശിവനു വേണ്ടിയായിരുന്നു. സന്തോഷ് ശിവൻ നായകനായി എത്തിയ സിനിമയ്‍ക്ക് വേണ്ടിയായിരുന്നു ബിജു മേനോൻ ശബ്‍ദം നല്‍കിയത്. മകരമ‌ഞ്ഞില്‍ സന്തോഷ് ശിവൻ നായകനായപ്പോഴാണ് ചിത്രത്തില്‍ ബിജു മേനോൻ ശബ്‍ദം നല്‍കിയത്.

Latest Videos

സംവിധായകൻ ലെനിൻ രാജേന്ദ്രനായിരുന്നു. രാജാ രവിവര്‍മയുടെ ജീവിത കഥയായിരുന്നു സന്തോഷ് ശിവൻ നായകനായ മകരമഞ്ഞിന്റേത്. രാജാ രവിവര്‍മയായി സന്തോഷ് ശിവൻ ചിത്രത്തില്‍ വേഷമിട്ടു. കാര്‍ത്തികാ നായരായിരുന്നു നായിക. സന്തോഷ് ശിവനും കാര്‍ത്തിക നായര്‍ക്കുമൊപ്പം ചിത്രത്തില്‍ നിത്യാ മേനൻ, ലക്ഷ്‍മി ശര്‍മ, ജഗതി ശ്രീകുമാര്‍, ബാല ചിത്ര അയ്യര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം മധു അമ്പാട്ടും സംഗീത സംവിധാനം രമേഷ് നാരായണനായിരുന്നു നിര്‍വഹിച്ചത്.

നിരൂപകശ്രദ്ധ നേടിയ ഒരു മലയാള ചിത്രമായിരുന്നു വേറിട്ട പ്രമേയവുമായി എത്തിയ മകരമഞ്ഞ്.  2010ല്‍ മകരമഞ്ഞ് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷപ്രീതി നേടുകയും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് നേടുകയും ചെയ്‍തു. 2010ല്‍ മികച്ച രണ്ടാമത്തെ സിനിമയ്‍ക്കുള്ള അവാര്‍ഡും സംസ്ഥാന തലത്തില്‍ മകരമഞ്ഞിന് ലഭിച്ചപ്പോള്‍  എസ് ബി സതീശനെ വസ്‍ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും തെരഞ്ഞെടുത്തു. തിരക്കഥയെഴുതിയതും ലെനിൻ രാജേന്ദ്രനാണ്.

Read More: 'അത്രമേൽ ഹൃദയമായവൾക്ക്', ഭാര്യക്ക് പിറന്നാൾ ആശംസിച്ച് നിരഞ്‍ജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!