'ചെന്നൈ ഷെഡ്യൂളിലെ പാക്കലാം'; 'ലിയോ' കശ്മീർ ഷൂട്ട് പൂർത്തിയാക്കി സഞ്ജയ് ദത്ത്

By Web Team  |  First Published Mar 17, 2023, 10:24 PM IST

മാർച്ച് 11നാണ് സഞ്ജയ് ദത്ത് ലിയോ കശ്മീർ ലൊക്കേഷനിൽ ജോയിൻ ചെയ്തത്.


മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ലിയോ'.  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ലിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. 

സഞ്ജയ് ദത്ത് തന്റെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി എന്നാണ് പുതിയ വിവരം. ലിയോയിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'സഞ്ജയ് ദത്ത് സാർ, നിങ്ങൾ വളരെ നല്ല, എളിമയുള്ള മനുഷ്യനാണ്. ഞങ്ങളുടെ ടീം മുഴുവനും നിങ്ങളുടെ പ്രകടനം വളരെ അടുത്ത് കണ്ട് ആസ്വദിച്ചു... നിങ്ങൾ പതിവ് പോലെ ഞെട്ടിച്ചു. ചെന്നൈ ഷെഡ്യൂളിൽ നിങ്ങളെ വീണ്ടും സെറ്റിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു', എന്നാണ് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തത്.

Thank you sir, you’ve been such a sweet & down to earth person.Our entire team enjoyed seeing your performance so close by, you rocked as usual sir.

Eagerly waiting to see you back on the sets in the Chennai schedule.

Meendum sandhippom sir❤️

- With Luv,Team pic.twitter.com/4bPn09c9Ea

— Seven Screen Studio (@7screenstudio)

Latest Videos

മാർച്ച് 11നാണ് സഞ്ജയ് ദത്ത് ലിയോ കശ്മീർ ലൊക്കേഷനിൽ ജോയിൻ ചെയ്തത്. തൃഷയാണ് നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. 90 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നാണ് റിപ്പോർട്ടുകൾ. 

ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം'; പെരുന്നാളിന് തിയറ്ററുകളിൽ

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത  'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.  ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു.  ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. 

click me!