
കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. നിര്‍മാതാവ് ആന്‍റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടെന്നായിരുന്നു സാന്ദ്രയുടെ പരാതി. അതീതിക്കെതിരായ വിജയമെന്ന് സാന്ദ്ര തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രിതകരിച്ചു. സര്‍ക്കാരിനോട് നന്ദിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
കേസ് സംബന്ധിച്ച സാന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ:
ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു
കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു . IPC സെക്ഷൻസ് 509,34, 354A14, 506വകുപ്പുകൾ പ്രകാരം ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എനിക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ FIR രെജിസ്റ്റർ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിലൂടെ SIT നോഡൽ ഓഫീസർ ആയ ശ്രീമതി ജി പൂങ്കുഴലി IPS ന്റെ നേതൃത്വത്തിൽ SI സിബി ടി ദാസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ,
Team members Asi സുമേഷ്, ASI ഷീബ, SCPO മധു , CPO ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . 7 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .
അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ IPS അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി , മധു ഉൾപ്പെടെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു . എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു . അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ , സുഹൃത്തുക്കൾ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട് . ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാതീനിക്കാനും എന്നെ ഇല്ലായിമ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു . ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ