പൃഥ്വിരാജ്, ഷമ്മി തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' ആണ് നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഉർവശി തിയറ്റേഴ്‌സിന്റെ പുതിയ ചിത്രം.
കൊച്ചി: സൂപ്പര്‍താരങ്ങളോ മുന്‍നിര താരങ്ങളോ ഇല്ലാതെ പ്രേക്ഷക - നിരൂപക പ്രശംസയും തിയേറ്ററുകളിലും ഒടിടിയിലും മികച്ച വിജയവും നേടിയ 'സൗദി വെള്ളക്ക'യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉര്‍വശി തിയേറ്റഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനനാണ് സിനിമയുടെ നിർമ്മാണം. ഉർവശി തിയറ്റേഴ്‌സ് പുതിയ ലോഗോയും സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തു.
'സൗദി വെള്ളക്ക' നിർമ്മിച്ചതും ഉർവശി തിയറ്റേഴ്‌സായിരുന്നു. ലുക്മാൻ, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച ഇതിനകം ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജ്, ഷമ്മി തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' ആണ് നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഉർവശി തിയറ്റേഴ്‌സിന്റെ പുതിയ ചിത്രം. ഇന്ദുഗോപൻ രചിച്ച 'വിലായത്ത് ബുദ്ധ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' തുടങ്ങിയ സിനിമകളാണ് സന്ദീപ് സേനൻ മുമ്പ് നിർമ്മിച്ചിട്ടുള്ളത്.
'ഞങ്ങളുടെ കഥയുടെ അടുത്ത അധ്യായം പരിചയപ്പെടുത്തുന്നു, ഞങ്ങളുടെ സർഗ്ഗാത്മകതയുടെയും കാഴ്ചപ്പാടിന്‍റെയും പാരമ്യത്തെ അവതരിപ്പിക്കുന്ന പുതിയ ലോഗോ നിങ്ങൾക്ക് മുന്നിലേക്ക്. നൂതനത്വത്തിന്‍റേയും കലയുടെയും കഥപറച്ചിലിന്‍റെയും ഒക്കെ അന്ത:സത്തയായ ഒന്ന്, നിങ്ങൾക്കേവർക്കും സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നൽകുന്നതിനായി എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി ഒരുക്കുന്നതായിരിക്കും, കാത്തിരിക്കൂ. എന്നാണ് ഉര്‍വശി തിയേറ്റേഴ്സിന്‍റെ പുതിയ ലോഗോയുടെ പ്രകാശനത്തോടൊപ്പം സോഷ്യൽമീഡിയയിൽ സന്ദീപ് സേനൻ കുറിച്ചിരിക്കുന്ന വാക്കുകള്‍.
കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലൂടെ ധ്യാൻ ശ്രീനിവാസൻ ഇനി ഗായകനും
അച്ഛന്‍റെ പരസ്യം സംവിധാനം ചെയ്ത്; ആര്യന്‍ ഖാന്‍റെ സംവിധാന അരങ്ങേറ്റം