സന്ദീപ് റെഡ്ഡി വംഗ സംവിധാനം നിര്‍വ്വഹിച്ച രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംവിധായകന്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ഹൈദരാബാദ്: പ്രശാന്ത് നീല്‍ സംവിധാനം നിര്‍വ്വഹിച്ച സലാറിനു ശേഷം പ്രഭാസിന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ‘സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം നിര്‍വ്വഹിച്ച രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംവിധായകന്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 2024 സെപ്തംബറില്‍ സ്പിരിറ്റ് തീയേറ്ററുകളില്‍ എത്തും. രണ്‍ബീര്‍ കപൂറും രശ്മികയും പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയില്‍ വച്ചാണ് സന്ദീപ് റെഡി വംഗ ഇക്കാര്യം അറിയിച്ചത്.
അതേസമയം ഏവരും ആകംശയോടെ കാത്തിരിക്കുന്ന സലാര്‍ ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തും. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്‍റെതെന്നത് റെക്കോര്‍ഡുമാണ്.
കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകുമെന്നും ഉറപ്പ്.
പ്രഭാസ് നായകനായി ഒപ്പം അഭിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം കല്‍കി 2898 എഡിയും റിലീസാകാനുണ്ട്. ചിത്രത്തിന്‍റെ റിലീസ് 2024 മെയ് മാസത്തില്‍ നടക്കും എന്നാണ് വിവരം.
നാഗ് അശ്വിനാണ് കല്‍കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്‍റെ ഗ്ലിംസും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് ടെച്ചോടെയാണ് ചിത്രം എത്തുന്നത്. ദീപിക പാദുകോണ്‍, പശുപതി എന്നിവരെ ഈ ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.
ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍കി. ആ കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് സൂചന. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് സംഗീതം നല്‍കുന്നത്.
'ഫാമിലി ആണ് എന്‍റെ ആദ്യ പരിഗണന', കുടുംബത്തെക്കുറിച്ച് മഞ്ജുഷ മാർട്ടിൻ
പ്രശസ്ത വയലനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു