'ഉത്തരകുട്ടി സുന്ദരിയായ ഒരു മണവാട്ടിയായി വളർന്നെന്ന് വിശ്വസിക്കാനാകുന്നില്ല', ആശംസയുമായി സംയുക്ത വര്‍മ

By Web Team  |  First Published Apr 9, 2021, 8:06 PM IST

ഉത്തര ഉണ്ണിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ.


നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്.  ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തര ഉണ്ണിയുടെ വരന്‍. ഉത്തര ഉണ്ണി വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ഉത്തര ഉണ്ണിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഉത്തര ഉണ്ണിയുടെ വിവാഹ ഫോട്ടോയും സംയുക്ത വര്‍മ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുകയാണ് ഉത്തരയ്‍ക്കും നിതിഷിനും എന്ന് സംയുക്ത വര്‍മ എഴുതുന്നു.

വിശ്വസിക്കാൻ കഴിയില്ല. ഉത്തരകുട്ടി സുന്ദരിയായ ഒരു മണവാട്ടിയായി വളർന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു ഉത്തരയ്‍ക്കും നിതിഷിനും എന്നും സംയുക്ത വര്‍മ എഴുതിയിരിക്കുന്നു. ഉത്തര ഉണ്ണിയുടെ വിവാഹത്തിന് സംയുക്ത വര്‍മ എത്തിയിരുന്നു. ഉത്തര ഉണ്ണിയുടെയും നിതിഷിന്റെയും ഫോട്ടോയും സംയുക്ത വര്‍മ ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാം എല്ലായ്പ്പോഴും നന്മയ്ക്കായി സംഭവിക്കുന്നുവെന്നായിരുന്നു വിവാഹത്തെ കുറിച്ച് ഉത്തര ഉണ്ണി വിവാഹത്തെ കുറിച്ച് എഴുതിയത്.

Latest Videos

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്‌ ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത്  ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‍തു.

click me!