സംയുക്തയുടെ തെലുങ്ക് ചിത്രം 'വിരൂപാക്ഷ' 50 കോടി ക്ലബിലെത്തി

By Web Team  |  First Published Apr 25, 2023, 1:32 PM IST

സംയുക്ത നായികയായ ചിത്രം 'വിരൂപാക്ഷ' വൻ ഹിറ്റിലേക്ക്.


മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത വര്‍മ നായികയായെത്തിയതാണ് 'വിരൂപാക്ഷ'. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ടട്.

'വിരൂപാക്ഷ' എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന 'വിരൂപാക്ഷ'യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന 'വിരൂപാക്ഷ'യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

continues the Blockbuster run at Box-office on weekdays too & hits the 50CR+ Milestone at the Box-office in just 4 days 💥
IN CINEMAS NOW 👇https://t.co/HzG8SAAGh7 pic.twitter.com/nTElWxt9tI

— SVCC (@SVCCofficial)

Latest Videos

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാര്‍ റൈറ്റിങ്ങ്‍സും ചേര്‍ന്ന് നിര്‍മിക്കുച്ചതാണ് സംവിധായകൻ കാര്‍ത്തിക് ദാന്തു കഥ എഴുതുന്ന ചിത്രമായ 'വിരൂപാക്ഷ'. ബി വി എസ് എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് 'വിരൂപാക്ഷ'യുടെ നിര്‍മാതാക്കള്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷ് ബികെആറും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ ശ്രീനാഗേന്ദ്ര, പിആര്‍ഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരുമാണ്.

സംയുക്ത നായികയായി ഒടുവില്‍ മലയാളത്തിലെത്തിയ ചിത്രം 'ബൂമറാംഗാ'ണ്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു 'ബൂമറാംഗ്'. മനു സുധാകരൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ചെമ്പൻ വിനോദ് ജോസും ഡെയ്‍ൻ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാൻ സംഗീതം സംവിധാനം നിര്‍വഹിച്ച 'ബൂമറാംഗ്' അജി മേടയില്‍ തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

Read More: സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്

click me!