'എരിഡ'യിൽ ​ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ; പോസ്റ്റർ പുറത്ത്

By Web Team  |  First Published Oct 28, 2020, 10:52 AM IST

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് എരിഡ.


സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. എരിഡ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ ​ സംയുക്ത എത്തുന്നത്. പുറത്തുവന്ന പോസ്റ്ററിലും ബോൾഡ് ലുക്കിലാണ് താരം.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് എരിഡ. എരിഡ എന്നത് ഗ്രീക്ക് പദമാണ്. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Videos

വെെ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ലോകനാഥന്‍. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിജിത്ത് ഷെെലനാഥാണ് സം​ഗീതം. 

click me!