'ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും' സല്‍മാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനോട് പറഞ്ഞത്.!

By Web Team  |  First Published Mar 20, 2024, 2:05 PM IST

ദിഷ പഠാനിയുടെ സാന്നിധ്യത്തിൽ സല്‍മാന്‍ ഖാന്‍റെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോൾ അത് തടഞ്ഞ് ഇനിയിങ്ങനെ ചെയ്താല്‍ പിടിച്ച് പുറത്താക്കുമെന്ന് സൽമാൻ തന്നോട് പറഞ്ഞതായി നമാഷി പറഞ്ഞു. 
 


മുംബൈ: മിഥുൻ ചക്രവർത്തിയുടെ മകൻ നമാഷി അടുത്തിടെ സൂപ്പർസ്റ്റാർ സൽമാൻ ഖാനില്‍ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞത് വാര്‍ത്തയാകുകയാണ്. ദിഷ പഠാനിയുടെ സാന്നിധ്യത്തിൽ സല്‍മാന്‍ ഖാന്‍റെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോൾ അത് തടഞ്ഞ് ഇനിയിങ്ങനെ ചെയ്താല്‍ പിടിച്ച് പുറത്താക്കുമെന്ന് സൽമാൻ തന്നോട് പറഞ്ഞതായി നമാഷി പറഞ്ഞു. 

ഒരു അഭിമുഖത്തില്‍ നമാഷി പറഞ്ഞത് ഇങ്ങനെയാണ്  “സൽമാൻ ഭായ് രാധേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു  , ഞാൻ ബാഡ് ബോയ് എന്ന ചിത്രം കഴിഞ്ഞ് മെഹബൂബ് സ്റ്റുഡിയോയില്‍ അദ്ദേഹത്തെ കാണാൻ പോയി. ഞാൻ ചെന്ന് സല്ലുഭായിയുടെ കാലിൽ തൊട്ടു. എന്നോട് ഒരു തെറിയാണ് അദ്ദേഹം വിളിച്ചത്. പിന്നെ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. എനിക്ക് നിന്‍റെ പ്രായമേ ഉള്ളൂ. ദിഷ പഠാനി ഇവിടെ ഇരിക്കുമ്പോള്‍ എന്നോട് ഇത്തരം ബുള്‍ ഷിറ്റ് ഇനി ചെയ്യരുത്. നീ ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും. അതിനാൽ നമ്പർ വൺ റൂൾ ഇതാണ് സൽമാൻ ഖാന്‍റെ കാലിൽ തൊടരുത്" 

Latest Videos

പിതാവിന്‍റെ  നല്ല പേരാണ് തങ്ങളുടെ കരിയറിൽ സഹായിച്ചതെന്ന് നമാഷിയും സഹോദരൻ മിമോയും നേരത്തെ പറഞ്ഞിരുന്നു. ഉപദേശങ്ങൾ നൽകാൻ സൽമാൻ ഖാൻ എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഗോവിന്ദയും സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനും ജാക്കി ഷ്രോഫും ഞങ്ങള്‍ക്ക് സഹായം ചെയ്തിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. 

അവസാനം സല്‍മാന്‍ ഖാന്‍റെതായി പുറത്തുവന്ന ചിത്രം ടൈഗര്‍ 3യാണ്. ചിത്രം ബോക്സോഫീസില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. അടുത്തതായി കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലായിരിക്കും സല്‍മാന്‍ എത്തുക എന്നാണ് വിവരം. 

ടൈഗർ ഷെറോഫ് പൂനെയില്‍ 7.5 കോടിക്ക് വീടു വാങ്ങി വാടകയ്ക്ക് കൊടുത്തു; വാടക കേട്ട് ഞെട്ടരുത്.!

ഷൂട്ടിംഗ് ഇതുവരെ തീര്‍ന്നില്ല; അതിന് മുന്‍ 'കാന്താര ചാപ്റ്റര്‍ 1' ഒടിടി അവകാശം വിറ്റത് വന്‍ തുകയ്ക്ക്.!

click me!