എനിക്കും പിന്തുണ വേണം, ബോളിവുഡിന് മൗനം: സല്‍മാൻ ഖാൻ

ബോളിവുഡിന് മൗനം എന്ന് സല്‍മാൻ.

Salman Khan seeks bollywood film actors support

സല്‍മാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദര്‍.  എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. സികന്ദറിന് മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇതില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സല്‍മാൻ ഖാൻ. തനിക്ക് പിന്തുണ വേണം എന്നാണ് സല്‍മാൻ ഖാൻ ആവശ്യപ്പെടുന്നത്.

ബോളിവുഡിലെ മറ്റുള്ള താരങ്ങളുടെ സിനിമകള്‍ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാല്‍ എന്റെ സിനിമ വരുമ്പോള്‍ ബോളിവുഡ് മൗനം പാലിക്കുന്നു. അവര്‍ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കും എല്ലാവര്‍ക്കും പിന്തുണ ആവശ്യമാണ് തനിക്കും എന്നും നടൻ വ്യക്തമാക്കി.

Latest Videos

സല്‍മാൻ ഖാന്റെ സികന്ദര്‍ 123 കോടി രൂപ ആഗോളതലത്തില്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്റുകളില്‍ നിന്ന് ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ടും. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ​ഹാന്‍ഡില്‍ കുറിച്ചു. ജീവനില്ലാത്ത കഥയുള്ള, എന്‍​ഗേജ് ചെയ്യിക്കാത്ത, ഡള്‍ ആക്ഷന്‍ ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ​ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നത്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാൻ ചിത്രമായി മുമ്പ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: 'ഒരു വലിയ സർപ്രൈസ് വരുന്നു'; വെളിപ്പെടുത്തി സൽമാനും മേഘയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!