ബിഗ്ബോസ് ഒടിടി പ്രക്ഷേപണം ചെയ്യുന്ന ജിയോ സിനിമ പുറത്തുവിട്ട പ്രമോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മുംബൈ: ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ നടന്നുവരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കുകയാണ്. മറ്റൊരു ഭാഷയില്‍ പുതിയ സീസണ്‍ രണ്ടാഴ്ച മുന്‍പ് ആരംഭിച്ചിരുന്നു. ഹിന്ദിയിലാണ് പുതിയ ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാധാരണ ബിഗ് ബോസ് അല്ല, മറിച്ച് ബിഗ് ബോസ് ഒടിടി ആണ്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് രണ്ടാഴ്ച മുന്‍പ് ആരംഭിച്ചത്.
12പേരെ ബിഗ്ബോസ് ഒടിടി അവതാരകന്‍ സല്‍മാന്‍ ഖാന്‍ വീട്ടിലേക്ക് അയച്ചത്. ടിവി താരം ഫലഖ് നാസ്, സീരിയല്‍ നടിയായ ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍, ടിവി താരം ആകാൻക്ഷ പുരി, ടിവി അങ്കറും, കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന്‍ അവിനാഷ് സച്ചിദേവ്, സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ എന്ന പുനീത് കുമാര്‍, പ്രശസ്ത നടി പൂജഭട്ട് എന്നിവരാണ് ബിഗ്ബോസ് ഒടിടി സീസണ്‍ 2വില്‍ ഉണ്ടായിരുന്നത്. ഇതില്‍ സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ ആദ്യദിവസം തന്നെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ പുറത്തായി. പിന്നാലെ കഴിഞ്ഞ ആഴ്ച നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, പലക് എന്നിവര്‍ പുറത്തായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബിഗ്ബോസ് ഒടിടി പ്രക്ഷേപണം ചെയ്യുന്ന ജിയോ സിനിമ പുറത്തുവിട്ട പ്രമോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വീക്കന്‍റ് വാര്‍ എന്ന എപ്പിസോഡില്‍ പ്രേക്ഷകരെയും ബിഗ്ബോസ് വീട്ടിലുള്ളവരെയും ഒരു പോലെ ഞെട്ടിച്ച് അവതാരകന്‍ സല്‍മാന്‍ ഖാന്‍ വീട് വിട്ടുപോവുകയായിരുന്നു. നിരവധി ബിഗ്ബോസ് സീസണുകളില്‍ അവതാരകനായ സല്‍മാന്‍ ഇപ്പോഴത്തെ മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ മനം മടുത്താണ് സല്‍മാന്‍ വേദി വിട്ടത് എന്നാണ് പ്രമോ വീഡിയോയില്‍ നിന്നും മനസിലാകുന്നത്.
Salman Khan says, "I am out of here and I am leaving the show," pic.twitter.com/mIC1TVbhIu
— #BiggBoss_Tak👁 (@BiggBoss_Tak)"ഇതാണോ ഈ ആഴ്ചയിലെ പ്രധാന സംഭവമായി കാണിക്കേണ്ടത്?, ഇതാണോ നമ്മുടെ ഉന്നതി, കുടുംബ മൂല്യങ്ങള്‍, സംസ്കാരം?. നിങ്ങള്‍ ചെയ്തതില്‍ എന്നോട് ആരും മാപ്പ് പറയേണ്ടതില്ല. എനിക്ക് അത് വേണ്ട, ഞാന് ഇവിടുന്നു പോകുന്നു. ഈ ഷോയില്‍ നിന്നെ പോവുകയാണ്" - എന്ന് പറഞ്ഞാണ് സല്‍മാന്‍ പോകുന്നത്.
അതേ സമയം ടിവി താരം ആകാൻക്ഷ പുരി ബിഗ്ബോസ് ഒടിടിയില്‍ നിന്നും പുറത്തായി. കഴിഞ്ഞ ദിവസം ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ലിപ് ലോക്ക് ബിഗ്ബോസ് ഒടിടി സംബന്ധിച്ച് വലിയ ചര്‍ച്ചയായിരുന്നു. ഹൗസിലെ ഒരു ടാസ്‍കിനിടെ അവിനാശ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ജാദിന്റെയും ആകാൻക്ഷയുടെയും ലിപ് ലോക്ക്. മറ്റ് മത്സാര്‍ഥികള്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.
ബിഗ്ബോസ് വിജയിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പോര്‍ വിളിയുമായി കടുത്ത ഫാന്‍ ഫൈറ്റ്
'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?