തമിഴില്‍ നിന്നും എആര്‍ മുരുകദോസ് ഗജനിയുടെ ഹിന്ദി ഒരുക്കാന്‍ തുടങ്ങിയ സമയത്ത് നായകന്‍ വേഷത്തില്‍ സല്‍മാന്‍ ഖാനായിരുന്നു സംവിധായകന്‍റെ മനസില്‍
മുംബൈ: ആമിർ ഖാൻ നായകനായ ‘ഗജിനി’ എന്ന ചിത്രത്തിലെ വില്ലന്‍ പ്രദീപ് റാവത്തിനെ ആരും വേഗം മറക്കില്ല. ഇപ്പോള്‍ ഇദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. തമിഴില്‍ നിന്നും എആര്‍ മുരുകദോസ് ഗജനിയുടെ ഹിന്ദി ഒരുക്കാന്‍ തുടങ്ങിയ സമയത്ത് നായകന്‍ വേഷത്തില്‍ സല്‍മാന്‍ ഖാനായിരുന്നു സംവിധായകന്‍റെ മനസില്‍ എന്നാണ് പ്രദീപ് റാവത്ത് പറയുന്നു. എന്നാല്‍ അത് ആമിര്‍ ഖാനില്‍ എത്തിയതില്‍ തനിക്കും പങ്കുണ്ടെന്നാണ് പ്രദീപ് വെളിപ്പെടുത്തിയത്.
സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രദീപ് ഗജനി ഹിന്ദിയില്‍ എടുത്തപ്പോഴുള്ള മാറ്റത്തെക്കുറിച്ച് പറയുന്നത്. "എനിക്ക് ഈ ചിത്രം ഹിന്ദിയിൽ എടുക്കണം, ഹിന്ദിയിൽ എടുക്കണം എന്ന് മുരുകദോസ് എന്നും പറയുമായിരുന്നു. സൽമാൻ ഖാനോടുള്ള സംവിധായകന്‍റെ ആരാധനയാല്‍ സല്‍മാനെ നായകനാക്കി ചിത്രം എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍.
undefined
എന്നാല്‍ ഞാന്‍ അന്ന് അതില്‍ ഒരു അപകടം കണ്ടിരുന്നു. സല്‍മാന്‍ വേഗം ദേഷ്യം വരുന്ന വ്യക്തിയായിരുന്നു. മുരുഗദോസിനാണെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും നന്നായി വരില്ലായിരുന്നു. മാത്രവുമല്ല അദ്ദേഹം അന്ന് വലിയൊരു വ്യക്തിയായിരുന്നില്ല ബോളിവുഡില്‍. സ്വഭാവികമായി ഇത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍ ഞാന്‍ മുരുകദോസിനെ ആമിറിലേക്ക് വഴിതിരിച്ചുവിട്ടു.
സർഫറോഷ്,ലഗാന്‍ പോലുള്ള സിനിമകളിൽ ആമിറിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളിൽ നിന്ന് അമിറിന്‍റെ പെരുമാറ്റം നന്നായി അറിയാവുന്ന പ്രദീപ് ഗജനിയിലെ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യനാകുന്നത് ആമിറാണ് എന്ന നിഗമനത്തിലാണ് എത്തിയത്. 'ആമിർ ആ കഥാപാത്രത്തിന് ശരിയായ ചോയ്‌സ് ആണെന്ന് ഞാൻ കരുതി, കാരണം അദ്ദേഹം ശാന്തനും എല്ലാവരോടും മാന്യമായി പെരുമാറുന്നു. കഴിഞ്ഞ 25 വർഷമായി ആമിർ ആരോടും ആക്രോശിക്കുന്നതോ ചീത്തവിളിക്കുന്നതോ ഞാൻ കണ്ടിട്ടില്ല'- പ്രദീപ് പറഞ്ഞു.
അദ്ദേഹം ആരെയും അനാദരിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇത്തരം ഒരു സംവിധായകനെ ആമിറിനാണ് ചേരുക സല്‍മാനാല്ലെന്ന് ഞാന്‍ കരുതി. അത് പിന്നീട് മുരുകദോസിനോട് പറഞ്ഞ്. ആറുമാസത്തെ ശ്രമത്തിന് ശേഷമാണ് ഹിന്ദി ഗജനി ഓണായത് എന്ന് പ്രദീപ് പറയുന്നു.
എ.ആർ. മുരുകദോസിന്‍റെ ഗജിനി സൂപ്പർ ഹിറ്റായിരുന്നു. ആമിർ ഖാനും അസിനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തില്‍ എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. അതേ പേരിൽ ഒരു തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് ആണിത്. തമിഴ് പതിപ്പിൽ സൂര്യ, അസിൻ, നയൻതാര എന്നിവർ അഭിനയിച്ചിരുന്നത്. ഹാരീസ് ജയരാജായിരുന്നു സംഗീതം.
'മോദിയായി വേഷമിടാന്‍ സത്യരാജ്': വാര്‍ത്ത പരന്നയുടന്‍ കിടിലന്‍ മറുപടി നല്‍കി സത്യരാജ്
‘കൽക്കി 2898 എഡി’ കമല്‍ഹാസന്‍റെ കഥാപാത്രം സംബന്ധിച്ച് നിര്‍ണ്ണായക വിവരം പുറത്ത്