സലാര്‍ രണ്ടാം ഭാഗം എപ്പോള്‍ വരും; നിര്‍മ്മാതാവ് പറയുന്നത് ഇതാണ്.!

By Web Team  |  First Published Jan 5, 2024, 9:01 PM IST

ചിത്രത്തിന് ലഭിക്കുന്ന സമിശ്ര പ്രതികരണം പ്രശ്നമില്ലെന്നും ചിത്രത്തിന്‍റെ ബോക്സോഫീസ് നമ്പറുകള്‍ നല്ലതാണ് എന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്. 


ഹൈദരാബാദ്: കഴിഞ്ഞ ഡിസംബര്‍ 22ന് ഇറങ്ങിയ സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ വലിയ ബോക്സോഫീസ് വിജയമാണ് നേടിയത്. ബോക്സോഫീസില്‍ 700 കോടിയോളം ആഗോളതലത്തില്‍ ചിത്രം നേടിയിട്ടുണ്ട്. കെജിഎഫ് ഫ്രാഞ്ചെസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ബാഹുബലിക്ക് ശേഷം വലിയ വിജയമാണ് പ്രഭാസിന് നല്‍കിയിരിക്കുന്നത്. 

പേര് പോലെ സലാറിന്‍റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്   ഹോംബാലെ ഫിലിംസിന്റെ ഉടമയായ വിജയ് കിരഗണ്ടൂർ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുമെന്നാണ് നിര്‍മ്മാതാവ് ഇപ്പോള്‍ പറയുന്നത്. 

Latest Videos

ചിത്രത്തിന് ലഭിക്കുന്ന സമിശ്ര പ്രതികരണം പ്രശ്നമില്ലെന്നും ചിത്രത്തിന്‍റെ ബോക്സോഫീസ് നമ്പറുകള്‍ നല്ലതാണ് എന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്. 

"ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർക്ക് സാലർ ഒരു ആഘോഷമാണ്. ലഭിക്കുന്ന നമ്പറുകളിലും പ്രതികരണങ്ങളിലും ഞങ്ങൾ സംതൃപ്തരാണ്. ചില നെഗറ്റീവുകൾ ഉണ്ട്, പക്ഷേ മേക്കിംഗ്, സ്കെയിൽ, ഡ്രാമ എന്നിവയെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. ആളുകൾക്ക് പ്രഭാസിനെ അറിയാം, 20 വർഷത്തിന് ശേഷം ആദ്യമായി ആംഗ്രി യംഗ് മാന്‍ റോള്‍ അദ്ദേഹം നന്നായി ചെയ്തു. പ്രഭാസും പൂർണ്ണമായ ആഘോഷത്തിലാണ്. സലാർ 2 ഉടൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നത്" -വിജയ് കിരഗണ്ടൂർ  പറയുന്നു. 

സലാർ 2 നെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് നിർമ്മാതാവ് പറഞ്ഞത് ഇതാണ്. "സലാർ 1 രണ്ടിലേക്കുള്ള ഒരു തുടക്കം മാത്രമാണ്. നിങ്ങൾക്ക് ഇത് ഒരു ട്രെയിലറായി കണക്കാക്കാം. ആക്ഷന്റെയും സ്കെയിലിന്റെയും കാര്യത്തിൽ ഭാഗം രണ്ട് വളരെ വലുതായിരിക്കും. പ്രശാന്ത് എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. സലാർ 2 ഗെയിം ഓഫ് ത്രോൺസ് പോലെയായിരിക്കും, ഒരുപാട് ഡ്രാമയും ആക്ഷനും വരാനുണ്ട്. തുടർഭാഗങ്ങളിൽ ഇനിയും പലതും ഉണ്ടാകും."

പ്രഭാസിനും പൃഥ്വിരാജ് സുകുമാരനും പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രുതി ഹാസൻ, ശ്രിയ റെഡ്ഡി, ടിന്നു ആനന്ദ്, ബോബി സിംഹ എന്നിവരും പ്രശാന്ത് നീൽ ചിത്രമായ സലാറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ഇന്ത്യൻ പോലീസ് ഫോഴ്സ് സീസൺ 1 ; രോഹിത് ഷെട്ടിയുടെ 'കോപ് യൂണിവേഴ്സില്‍' പുതിയ ഹീറോസ് - ട്രെയിലര്‍

ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹത്തിന് വരന്‍റെ വേഷം ഷോര്‍ട്സും കയ്യില്ലാത്ത ബനിയൻ; കാരണം ഇതാണ്.!

tags
click me!