സലാര്‍ ഒടിടിയില്‍ എത്തി; ആ പതിപ്പ് എവിടെ എന്ന് പ്രേക്ഷകര്‍; 'മിസിംഗിന്' കാരണം ഇതോ.!

By Web TeamFirst Published Jan 20, 2024, 7:34 PM IST
Highlights

പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുവെന്നത് മലയാളികള്‍ക്കും താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകമാണ്. 

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുവെന്നത് മലയാളികള്‍ക്കും താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകമാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രം ഇപ്പോള്‍ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. 

Latest Videos

നെറ്റ്ഫ്ലിക്സിലാണ് ജനുവരി 20 അര്‍ദ്ധ രാത്രി മുതല്‍ സലാര്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം ചിത്രം ശ്രദ്ധേയമായി എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേ സമയം നെറ്റ്ഫ്ലിക്സില്‍ ചിത്രത്തിന്‍റെ  തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് എത്തിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട പതിപ്പുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. 

ഹിന്ദി പതിപ്പ് ലഭ്യമല്ലെന്നത് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അതേ സമയം സലാറിന്‍റെ ഹിന്ദി പതിപ്പ് എന്തുകൊണ്ട് എത്തിയില്ലെന്ന ചര്‍ച്ചയും സജീവമാണ്. തെലുങ്ക് പതിപ്പ് കഴിഞ്ഞാല്‍ സലാറിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ഹിന്ദിയില്‍ നിന്നാണ്. ആഭ്യന്തര ബോക്സോഫീസില്‍ 151.95 കോടിയാണ് സലാര്‍ ഹിന്ദി പതിപ്പ് നേടിയത്. എന്നാല്‍ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സില്‍ വരാത്തത് എന്താണെന്ന് വ്യക്തമല്ല.

എന്നാല്‍ രണ്ട് സാധ്യതകള്‍ ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ഹിന്ദി പതിപ്പിന്‍റെ ഒടിടി റിലീസ് 50 ദിവസത്തിന് ശേഷം എന്ന കരാര്‍ ഉണ്ടായേക്കാം. സാധാരണ ഓടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് അങ്ങനെ ചില നിബന്ധനകള്‍ വയ്ക്കാറുണ്ട്. അതേ സമയം ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സ് എടുക്കാതെ മറ്റ് ഏതോ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയോ നിര്‍മ്മാതാക്കള്‍ എന്ന ചര്‍ച്ചയും സജീവമാണ്. 

വന്‍ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നിരിക്കിലും മികച്ച ഓപണിംഗും തുടര്‍ കളക്ഷനും ഈ പ്രശാന്ത് നീല്‍ ചിത്രത്തിന് ലഭിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംനേടി. അങ്ങനെ ബോക്സ് ഓഫീസിലേക്ക് പ്രഭാസിന്‍റെ തിരിച്ചുവരവും സംഭവിച്ചു.

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസിന്‍റെ പിന്നീടുള്ള ചിത്രങ്ങള്‍ ഈ വിപണി ലക്ഷ്യമാക്കി വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ അവ പരാജയപ്പെട്ടിരുന്നു. തിയറ്ററിന് ശേഷം ഒടിടിയില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. 

ചിത്രത്തിന്‍റെ നിര്‍മ്മാണം ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ബാനര്‍ ആണ് ഹൊംബാലെ. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിങ്ങനെ താരനിരയുമുണ്ട്. 

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചില്ല, പക്ഷെ 'ഇന്ത്യന്‍ 2' ഒടിടി റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക വിവരം.!

നാല് കൊല്ലം മുന്‍പ് കഴിച്ച ആദ്യ വിവാഹം രണ്ട് മാസം മുന്‍പ് പിരിഞ്ഞ് ഷൊയ്ബ് മാലിക്കുമായി നിക്കാഹ്; ആരാണ് ഈ സന?
 

tags
click me!