സല്‍മാന്‍ ഫാന്‍സ് ഏറെ കാത്തിരിക്കുന്ന ചിത്രം
ബോളിവുഡ് വ്യവസായത്തിന്‍റെ അടിത്തറയാണ് ഏറെക്കാലമായി ഖാന്‍ ത്രയങ്ങള്‍ എന്ന് അറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍, ഖാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍. കൊവിഡ് കാലത്ത് ഇന്‍ഡസ്ട്രി നേരിട്ട പ്രതിസന്ധിയ്ക്ക് ശേഷം ഇതില്‍ വലിയ വിജയം നേടാനായത് ഷാരൂഖ് ഖാന് മാത്രമാണ്. എന്നാല്‍ മികച്ചൊരു ചിത്രം വന്നാല്‍ ആമിറിനും സല്‍മാനും പഴയ മട്ടിലുള്ള വിജയങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
സല്‍മാന്‍ ഫാന്‍സ് ഏറെ കാത്തിരിക്കുന്ന ചിത്രം കിക്ക് 2 നുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ നിന്നുള്ള താരത്തിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2020 മുതല്‍ കേള്‍ക്കുന്ന പ്രോജക്റ്റ് ആണിത്. 2014 ല്‍ പുറത്തെത്തിയ കിക്കിന്‍റെ രണ്ടാം ഭാഗമാണ് ഇത്. വന്‍ സാമ്പത്തിക വിജയം നേടിയ ഈ ചിത്രം സല്‍മാന്‍ ഖാന്‍റെ കരിയറിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമായിരുന്നു. പ്രമുഖ നിര്‍മ്മാതാവ് സാജിദ് നദിയാദ്‍വാലയുടെ സംവിധായക അരങ്ങേറ്റ ചിത്രവുമായിരുന്നു കിക്ക്. പുറത്തുവിട്ട ഫോട്ടോഷൂട്ട് ചിത്രത്തില്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്ന സല്‍മാന്‍ ഖാന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഉള്ളത്.
undefined
നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള സാജിദ് നദിയാദ്‍വാല പക്ഷേ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ചിത്രവും സംവിധാനം ചെയ്തിട്ടില്ല. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധക പ്രതീക്ഷകള്‍ ഏറെയാണ്. 'ഡെവിള്‍' എന്നറിയപ്പെടുന്ന ദേവി ലാല്‍ സിംഗ് എന്ന മോഷ്‍ടാവായിരുന്നു 'കിക്ക്' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ കഥാപാത്രം. ഒരു മനോരോഗവിദഗ്‍ധയായിരുന്നു ചിത്രത്തില്‍ നായികയായ ജാക്വലിന്‍റെ കഥാപാത്രം. രണ്‍ദീപ് ഹൂദ, നവാസുദ്ദീന്‍ സിദ്ദിഖി, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു ആദ്യഭാഗത്തില്‍. ഇവരില്‍ ജാക്വലിന്‍ ഒഴികെ ആരൊക്കെ പുതിയ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അറിവായിട്ടില്ല.
ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'