അജിത്തിന്‍റെയും വിജയിയുടെയും പടത്തോട് നോ പറഞ്ഞ് സായി പല്ലവി: കാരണം ഇതാണ്.!

By Web Team  |  First Published Dec 23, 2023, 4:31 PM IST

2023 ല്‍ സായി പല്ലവി അഭിനയിച്ച ഒരു ചിത്രവും എത്തിയില്ല. ഏറെ നിരൂപക പ്രശംസ നേടിയ 2022ലെ ഗാര്‍ഗി എന്ന ചിത്രത്തിലാണ് അവസാനമായി സായി അഭിനയിച്ചത്. 


ചെന്നൈ: പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് സായി പല്ലവി. തുടര്‍ന്ന് മലയാളം അടക്കം വിവിധ ഭാഷകളില്‍ സായി പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും സെലക്ടീവായി മാത്രം ചിത്രങ്ങള്‍ ചെയ്യുന്ന താരമാണ് സായി എന്നത് വളരെ വ്യക്തമായ കാര്യമാണ്. അതിനാല്‍ തന്നെ വളരെ പ്രധാന്യമുള്ള കഥാപാത്രം മാത്രമാണ് സായി 2015ന് ശേഷം തന്‍റെ കരിയറില്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണാം. 

2023 ല്‍ സായി പല്ലവി അഭിനയിച്ച ഒരു ചിത്രവും എത്തിയില്ല. ഏറെ നിരൂപക പ്രശംസ നേടിയ 2022ലെ ഗാര്‍ഗി എന്ന ചിത്രത്തിലാണ് അവസാനമായി സായി അഭിനയിച്ചത്. എന്നാല്‍ ശരിക്കും 2023 ല്‍ ഇറങ്ങിയ രണ്ട് വന്‍ ചിത്രങ്ങളിലേക്ക് സായി പല്ലവിയെ വിളിച്ചെങ്കിലും ആ ഓഫര്‍ സായി നിരാകരിച്ചുവെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം.

Latest Videos

അത് രണ്ടും സാധാരണ ചിത്രം അല്ല തമിഴിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രമാണ്. ഒന്ന് അജിത്തിന്‍റെയും, രണ്ട് വിജയിയുടെയും ചിത്രങ്ങളാണ് സായി പല്ലവി വേണ്ടെന്ന് വച്ചത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പൊങ്കലിന് റിലീസായ അജിത്ത് ചിത്രം തുനിവില്‍ ആദ്യം നായികയാകുവാന്‍ ക്ഷണിച്ചത് സായി പല്ലവിയെയായിരുന്നു. ഒരു ബാങ്ക് ഹീസ്റ്റ് കഥയാണ് തുനിവ് പറഞ്ഞത്. എച്ച്.വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്.

എന്നാല്‍ റോളിന് കാര്യമായ പ്രധാന്യം ഇല്ലെന്ന് പറഞ്ഞ് സായി ഈ വേഷം സ്വീകരിച്ചില്ല. അഭിനയ പ്രധാന്യമുള്ള വേഷം മാത്രമാണ് എടുക്കുക എന്ന തീരുമാനത്തിലായിരുന്നു സായി പല്ലവി. ഇതോടെയാണ് ഈ വേഷം മ‌ഞ്ജു വാര്യര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മ‌ഞ്ജു എത്തിയതോടെ ഈ റോളിന് ചില ആക്ഷന്‍ സീനുകള്‍ നല്‍കി മാറ്റം വരുത്തിയെന്ന് സംവിധായകന്‍ എച്ച്.വിനോദ് പറഞ്ഞിരുന്നു. പൊങ്കലിന് വലിയ വിജയമാണ് ചിത്രം നേടിയത്. 

രണ്ടാമതായി വിജയ് ചിത്രം ലിയോയാണ് സായി പല്ലവി വേണ്ടെന്ന് വച്ച റോള്‍. ഇതില്‍ തൃഷയുടെ റോളില്‍ സായി പല്ലവിയെ ഉദ്ദേശിച്ച് വലിയൊരു തുകയ്ക്ക് അണിയറക്കാര്‍ സായിയെ സമീപിച്ചിരുന്നു. എന്നാല്‍ സായി പല്ലവി ഇതില്‍ താല്‍പ്പര്യം കാണിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും തൃഷയ്ക്ക് ലിയോയിലെ വേഷം ഏറെ പ്രശംസ നല്‍കി.

അതായത് ഈ വര്‍ഷത്തെ രണ്ട് വലിയ തമിഴ് ഹിറ്റ് ചിത്രങ്ങളിലെ വേഷങ്ങള്‍ സായി പല്ലവി വേണ്ടെന്ന് വച്ചതാണ്. അതേ സമയം ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. പേരിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ്. 

ഒരു 30 സെക്കന്‍റ് റീല്‍സിന് ഇത്രയും പ്രതിഫലമോ?: അമല ഷാജിക്കെതിരെ തമിഴ് സംവിധായകന്‍, അമലയ്ക്കും പിന്തുണ .!

ഈ വര്‍ഷത്തെ ഷാരൂഖിന്‍റെ ഏറ്റവും മോശം ഓപ്പണിംഗ്: ഡങ്കി ആദ്യ ദിനം നേടിയത്; സലാറിന് മുന്നില്‍ പിടിച്ചുനില്‍ക്കുമോ

​​​​​​​asianet news live
 

click me!