സൈജു കുറുപ്പിന്റെ അഭിലാഷം എങ്ങനെ?.
വൻ ഹൈപ്പിലായിരുന്നു എമ്പുരാൻ സിനിമയെത്തിയത്. അതിനാല്‍ മറ്റ് മലയാള സിനിമകള്‍ തിയറ്ററുകളില്‍ എത്താൻ ഭയന്നിരുന്നു. അഭിലാഷം രണ്ട് ദിവസം കഴിഞ്ഞെത്തി. മികച്ച അഭിപ്രായമാണ് അഭിലാഷത്തിന് ലഭിക്കുന്നത്.
സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പുതുമയോടെ പ്രണയം പറയുന്ന ഒരു സിനിമയാണ് അഭിലാഷം എന്നാണ് അഭിപ്രായങ്ങള്‍.
Opens with Good Reports All Over !!! pic.twitter.com/UF9IVCl3B3
— Forum Reelz (@ForumReelz)പുതുമയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്കായി, ഒരു വ്യത്യസ്തമായ പ്രണയ ചിത്രം...
One fragrance, one memory, one love… A journey through time and emotions! 💖
⏳ അഭിലാഷം മാർച്ച് 29 മുതൽ ⌛ EID Release pic.twitter.com/VnJ1n9gpu4
സെക്കന്റ് ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്. ഛായാഗ്രഹണം സജാദ് കാക്കു നിര്‍വഹിക്കുന്നു. ശ്രീഹരി കെ നായർ സംഗീതം നിര്‍വഹിക്കുന്നു.
വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ ആണ്, മേക്കപ്പ് റോണക്സ് സേവ്യർ നിര്‍വഹിക്കുന്നു, കലാസംവിധാനം അർഷദ് നാക്കോത്ത് ആണ്. പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്‍ണു, വിഎഫ്‍എക്സ് - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്,പിആർഓ - വാഴൂർ ജോസ്, ശബരി.
വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക