ബിഗ് ബോസ് വിജയിയും നടനുമായ സാബുമോൻ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണ് ഒരുങ്ങുന്നത്.
കൊച്ചി: നടനും പ്രഥമ മലയാളം ബിഗ്ബോസ് വിജയിയുമായ സാബുമോന്‍ സംവിധായകനാകുന്നു. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. സ്പൈര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മന്ദാകിനി എന്ന ശ്രദ്ധേയമായ ചിത്രമാണ് അവസാനം സ്പൈര്‍ പ്രൊഡക്ഷന്‍റെതായി പുറത്തിറങ്ങിയത്. അതേ സമയം സാബുമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിയലസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയായിരിക്കും എന്നാണ് അറിയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീല്‍ കൂടിയാണ് സാബുമോന്‍.
യഥാർത്ഥ ജീവിതത്തിൽ വക്കീലും കൂടിയായ തന്‍റെ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രഖ്യാപനം നടത്തിക്കൊണ്ട് സാബുമോന്‍ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും. വരും ദിവസങ്ങളില്‍ അപ്ഡേറ്റുകള്‍ ഉണ്ടാകുമെന്ന സാബുമോന്‍ പറയുന്നു.
രജനികാന്ത് നായകനായി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന്‍ എന്ന ചിത്രത്തില്‍ 'കുമരേശന്‍' എന്ന വില്ലന്‍ വേഷത്തില്‍ സാബുമോന്‍ അഭിനയിച്ചിരുന്നു. ഈ വേഷത്തിന് തീയറ്ററില്‍ പ്രശംസ കിട്ടുന്നതിനിടെയാണ് സാബുമോന്‍റെ പ്രഖ്യാപനം.
അടുത്തിടെ കൊച്ചിയിലെ ഓം പ്രകാശ് മയക്കുമരുന്ന് കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയപ്പോള്‍ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയിരുന്നത്. ഇത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.
സ്പൈർ പ്രൊഡക്ഷൻസിന്‍റെ ആറാമത്തെ ചിത്രമായിട്ടായിരിക്കും സാബുമോന്‍ ചിത്രം എത്തുക. ഇവരുടെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രം ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജവാന് ശേഷം വീണ്ടും ഷാരൂഖ് ചിത്രത്തിന് സംഗീതം ചെയ്യാന്‍ അനിരുദ്ധ്
'ആലിയ പടം ജിഗ്രയുടെ കളക്ഷന്‍ ഫേക്ക്': നടിയുടെ ആരോപണം, വിവാദം ബോളിവുഡിനെ പിടിച്ചുകുലുക്കുന്നു !