റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രങ്ങള്‍; ഷാഹി കബീര്‍ ചിത്രം ഇരിട്ടിയില്‍

By Web Team  |  First Published Aug 27, 2024, 10:44 PM IST

ഇലവീഴാ പൂഞ്ചിറയ്‍ക്ക് ശേഷം ഷാഹി കബീര്‍


റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഡ്രാമ ജോണറിലാണ് ഒരുക്കുന്നത്. 

ഏറെ ശ്രദ്ധ നേടിയ ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോൻ, കൃഷ കുറുപ്പ്, നന്ദനുണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു. മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് 
അനിൽ ജോൺസൺ സംഗീതം പകരുന്നു.

Latest Videos

undefined

പ്രൊഡക്ഷൻ ഡിസൈനർ ദീലീപ് നാഥ്, എ‍ഡിറ്റർ പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ് സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ് ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം ഡിനോ ഡേവിസ്, വിശാഖ്, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽസ് അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ ആദർശ്, പിആർഒ എ എസ് ദിനേശ്.

ALSO READ : ആരോപണങ്ങളിൽ ഗൂഢാലോചന; പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്ക് പരാതി നല്‍കി ഇടവേള ബാബു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!