ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു.
മുംബൈ: രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം സിങ്കം എഗെയ്‌നില്‍ നായികയായി ദീപിക പാദുകോണ്‍ എത്തുന്നു. ഇതിന്‍റെ ആദ്യ ഫസ്റ്റലുക്ക് ഞായറാഴ്ച പുറത്തുവിട്ടു. സിങ്കം ഫ്രാഞ്ചെസിയിലെ പ്രധാന നടനായ അജയ് ദേവഗണ്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. ഇതിന്‍റെ സ്പിന്‍ ഓഫായി ഒരു വെബ് സീരിസും രോഹിത്ത് ഷെട്ടി ചെയ്യുന്നുണ്ട്.
Welcome to my squad pic.twitter.com/SQQql67yvw
— Ajay Devgn (@ajaydevgn)
ഈ സീരിസിലെ സിങ്കം എഗെയ്‌ന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ സെപ്തംബര്‍ 16ന് ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ ആരംഭം കുറിച്ചുള്ള പൂജ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അക്ഷയ് കുമാർ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പരിപാടിക്ക് എത്തിയിരുന്നില്ല. പുതിയ ഭാഗത്ത് കുറേ സര്‍പ്രൈസ് താരങ്ങള്‍ ഉണ്ടാകുമെന്ന് അന്ന് തന്നെ വിവരം വന്നിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ദീപികയുടെ ചിത്രം പുറത്തുവിട്ടത്. നേരത്തെ സിങ്കം പരമ്പരയില്‍ ലേഡി കോപ് കഥാപാത്രം ഉണ്ടായിരുന്നില്ല. ആ കുറവാണ് ദീപികയുടെ വരവോടെ അവസാനിക്കുന്നത്.
രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം.
തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.
'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍
സലാറിന് തീയറ്റര്‍ കൂടുതല്‍ കിട്ടാന്‍ ഭീഷണിവരെ; ഷാരൂഖാനും ഡങ്കിയും പകച്ച് നില്‍ക്കുന്നു?