ഒന്നും രണ്ടുമല്ല, 100 കോടി ക്ലബ്ബിൽ 10 ചിത്രങ്ങൾ! ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം തവണ 100 കോടി അടിച്ച സംവിധായകൻ

By Web Team  |  First Published Nov 6, 2024, 6:55 PM IST

2010 ലാണ് അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം


ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായം ഇന്ത്യയിലാണ്. ഇന്ത്യന്‍ സിനിമയെന്നാല്‍ വിദേശികളെ സംബന്ധിച്ച് അടുത്ത കാലം വരെ ബോളിവുഡ് ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാറി. ബജറ്റിലും കളക്ഷനിലുമൊക്കെ ബോളിവുഡിനെ വെല്ലുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ന് ഉണ്ടാവുന്നുണ്ട്. അതേസമയം കാലത്തിനൊപ്പം ഇന്ത്യന്‍ സിനിമാ വ്യവസായം വളരുന്നുമുണ്ട്. ഒരു കാലത്ത് 100, 200 കോടി ക്ലബ്ബുകള്‍ വലിയ സംഭവമായിരുന്നെങ്കില്‍ ഇന്ന് 1000 കോടി, 1500 കോടി കളക്ഷനൊക്കെയാണ് വാര്‍ത്താപ്രാധാന്യം നേടുന്നത്. എങ്കിലും ബോക്സ് ഓഫീസിലെ 100 കോടി എന്നത് ഇപ്പോഴും പ്രേക്ഷകശ്രദ്ധ നേടുന്ന ഒരു സംഖ്യയായി തുടരുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം തവണ 100 കോടി ക്ലബ്ബില്‍ എത്തിയ സംവിധായകന്‍ ആരെന്ന് നോക്കാം.

ഏറ്റവുമധികം 100 കോടി ക്ലബ്ബ് എന്‍ട്രികള്‍ ഉള്ള ബോളിവുഡില്‍ നിന്ന് തന്നെയാണ് ആ സംവിധായകന്‍. മാസ് ഓഡിയന്‍സിന്‍റെ എക്കാലത്തെയും പ്രിയങ്കരനായ രോഹിത് ഷെട്ടിയാണ് ആ സംവിധായകന്‍. ഒന്നും രണ്ടുമല്ല, പത്ത് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രം സിങ്കം എഗെയ്നും ഈ സംഖ്യ മറികടന്നതോടെയാണ് ചിത്രങ്ങളുടെ എണ്ണം പത്തില്‍ എത്തിയത്.

Latest Videos

undefined

2010 ല്‍ പുറത്തിറങ്ങിയ ഗോല്‍മാല്‍ 3 മുതല്‍ ദീപാവലി റിലീസ് ആയ സിങ്കം എഗെയ്ന്‍ വരെ നോക്കിയാല്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ചിത്രം മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാതെ പോയത്. 2022 ല്‍ പുറത്തിറങ്ങിയ സര്‍ക്കസ് ആയിരുന്നു അത്. ഗോല്‍മാല്‍ 3, സിങ്കം എഗെയ്ന്‍ എന്നിവ കൂടാതെ സിങ്കം, ബോല്‍ ബച്ചന്‍, ചെന്നൈ എക്സ്പ്രസ്, സിങ്കം റിട്ടേണ്‍സ്, ദില്‍വാലെ, ഗോല്‍മാല്‍ എഗെയ്ന്‍, സിംബ, സൂര്യവന്‍ശി എന്നിവയാണ് 100 കോടി ക്ലബ്ബിലെത്തിയ രോഹിത് ഷെട്ടിയുടെ മറ്റ് ചിത്രങ്ങള്‍. 

ALSO READ : ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!