100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ (Nambi Narayanan) ജീവിതം പറയുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect). പ്രഖ്യാപനസമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. 100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചനയും സംവിധാനവും അദ്ദേഹം തന്നെ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ എത്തിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ.
"സമീപകാലത്ത് നിർമ്മിച്ച ഏറ്റവും മികച്ച ബയോപിക്കുകളിൽ ഒന്നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ്. ഒരു കഥയ്ക്ക് കഴിയുന്നത്ര ആധികാരികത ലഭിക്കുന്നു. നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ നടൻ മാധവൻ അസാമാന്യനാണ്. ഒപ്പം കഥയുടെ അവതാരകൻ ഷാരൂഖ് ഖാനാണ്. ഇഷ്ടപ്പെട്ടു, സൂര്യയുടെ അതിഥി വേഷം കലക്കി, ഈ മാസ്റ്റർപീസ് നിർമ്മിക്കാൻ 3 വർഷമെടുത്ത മാധവന് ഹാറ്റ്സ് ഓഫ്. സിംമ്രാൻ ഗംഭീരമാക്കി", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഷാരൂഖിന്റെയും സൂര്യയുടെയും വേഷത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Then .... Now
NAME :- SURIYA
JOB :- Stealing the entire movie with acting
NOWDAYS HE IS THE HOT TOPIC IN KTOWN...! pic.twitter.com/PPXU7A2zbd
Here’s wishing all the very best for his releasing worldwide today! After all fantastic reviews can’t wait to watch the film amongst audiences FDFS 👍👍👍 on BIG screen pic.twitter.com/c6jzOR9FTJ
— sridevi sreedhar (@sridevisreedhar)
ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
. is one of the finest biopics made in the recent times. It gets as authentic as a story can possibly be. is phenomenal as an actor, writer & director. And the icing on the cake is anchoring the story. Loved it. Review out soon.
— Monika Rawal (@monikarawal) 2nd half is a completely engaging,dramatic experience with many touching episodes as we see 's drastic fall, how he & his family sadly suffer & how they finally get some redemption's lifetime work👏
My rating - 4/5
Best wishes to the whole team of 💐from fans..Goodluck to debut director , evergreen actress ,our lovable charming actors .. pic.twitter.com/EdFW9TMopX
— ram ana (@ramana10981525)മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം.
ചൊവ്വാ ദൗത്യത്തിനായി ഐഎസ്ആർഒ 'പഞ്ചാംഗം' ഉപയോഗിച്ചു; വിവാദമായി നടൻ മാധവന്റെ പരാമർശം, വിമർശനം