റോബിന്റെയും ആരതി പൊടിയുടെയും കുടുംബങ്ങൾ ഒന്നിച്ച്, കാത്തിരുന്ന ചിത്രമെന്ന് ആരാധകർ

By Web Team  |  First Published Dec 24, 2022, 11:24 PM IST

റോബിൻ രാധാകൃഷ്‍ണൻ പങ്കുവെച്ച ഫാമിലി ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.


ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ‌ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്‍ണന് ആരാധകർ കൂടിയത്. അതിന് മുമ്പും റോബിൻ മോട്ടിവേഷൻ വീഡിയോകളും മറ്റുമായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയപ്പോള്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു.

റോബിൻ രാധാകൃഷ്‍ണൻ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഓണ്‍ലൈൻ തരംഗമാകുന്നത്. ആരതി പൊടിയുടേയും തന്റേയും മാതാപിതാക്കൾക്കൊപ്പമുള്ള കുടുംബ ചിത്രമാണ് റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഫാമിലി എന്ന് ക്യാപ്ഷൻ‌ കൊടുത്താണ് റോബിൻ‌ രാധാകൃഷ്‍ണൻ ചിത്രം പങ്കുവെച്ചത്. 'പൊടി റോബിന്റെ കുടുംബ ചിത്രം ചര്‍ച്ചയായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

Latest Videos

റോബിൻ രാധാകൃഷ്‍ണനുമായി പ്രണയത്തിലായശേഷം ആരതി പൊടിയും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് വിധേയയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ ഫോറിലെ മറ്റൊരു മത്സാരാർഥിയായിരുന്ന റിയാസ് സലീം ആരതി പൊടിയെ പരിഹസിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. പക്ഷെ സംഭവം വലിയ ചർച്ചയായിട്ടും റോബിൻ രാധാകൃഷ്‍ണനോ ആരതി പൊടിയോ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ആദ്യമായി റോബിൻ രാധാകൃഷ്‍ണൻ റിയാസിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്.

റോബിൻ ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. റോബിൻ നായകനായിട്ടാണ് സിനിമ എത്തുക. ആരതി പൊടി ഇതിനോടകം തന്നെ നടിയായി പേരെടുത്ത അഭിനേത്രിയാണ് തമിഴിലുൾപ്പടെ താരം മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.

Read More: കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍

click me!