ഛായാഗ്രഹണം, സംവിധാനം ആഷിഖ് അബു; 'റൈഫിള്‍ ക്ലബ്ബി'ന് മുണ്ടക്കയത്ത് ആരംഭം

By Web Team  |  First Published Mar 20, 2024, 7:16 PM IST

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് നടനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു


ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു
ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന റൈഫിൾ ക്ലബ്ബ് എന്ന സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ പി നിസ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു നടനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം ഒരുക്കുന്നു. മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്. 

Latest Videos

undefined

 

സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ വലിയ കൈയടി നേടിയ അജയൻ ചാലിശ്ശേരിയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, എഡിറ്റർ വി സാജൻ, സംഘട്ടനം സുപ്രീം സുന്ദർ, സ്റ്റിൽസ് റോഷൻ, അർജ്ജുൻ കല്ലിങ്കൽ. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. പി ആർ ഒ ആതിര ദില്‍ജിത്ത്.

ALSO READ : കാത്തിരിപ്പ് ഇതാ അവസാനിക്കുന്നു; നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!