ആകെ ആസ്‍തി 3010 കോടി! വിജയ്‍യോ രജനികാന്തോ പ്രഭാസോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം

By Web Team  |  First Published Nov 18, 2023, 1:56 PM IST

സ്വന്തം ചലച്ചിത്ര നിര്‍മ്മാണ കമ്പനി, ഒപ്പം മറ്റ് ബിസിനസുകളും


തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് സമീപകാലത്ത് നേടിയിട്ടുള്ളത്. നായക താരങ്ങളുടെ പ്രതിഫലത്തിലും ഈ വിജയങ്ങള്‍ വലിയ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെയൊക്കെ ബ്രാന്‍ഡ് മൂല്യം വളരെ വലുതാണ്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൂടാതെ അവരില്‍ പലര്‍ക്കും പല വരുമാന വഴികളുമുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്‍റെ ആകെ ആസ്തി സംബന്ധിച്ചുള്ള കണക്കുകളാണ് ചുവടെ. തെന്നിന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വിജയ്‍യോ രജനികാന്തോ പ്രഭാസോ കമല്‍ ഹാസനോ ഒന്നുമല്ല ആസ്തിയില്‍ ഒന്നാം സ്ഥാനത്ത് എന്നതാണ് കൌതുകകരം.

ഡിഎന്‍എയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള ആള്‍ അക്കിനേനി നാഗാര്‍ജുനയാണ്. വിക്രം എന്ന ചിത്രത്തിലൂടെ 1986 ല്‍ നായകനായിത്തന്നെ ആയിരുന്നു നാഗാര്‍ജുനയുടെ സിനിമാ അരങ്ങേറ്റം. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമകളുടെ വലിപ്പം അനുസരിച്ച് 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ വാങ്ങുന്ന പ്രതിഫലം. അഭിനയം വരുമാനത്തിന്‍റെ ഒരു വഴി മാത്രമാണ് നാഗാര്‍ജുനയെ സംബന്ധിച്ച്. 

Latest Videos

അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ കീഴില്‍ ചലച്ചിത്ര നിര്‍മ്മാതാവുമാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റില്‍ നന്നായി മുതല്‍ മുടക്കിയിട്ടുള്ള നാഗാര്‍ജുനയ്ക്ക് ഒരു സമയത്ത് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിലും നിക്ഷേപം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ വലിയൊരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉള്ള അദ്ദേഹം നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ്. ആഡംബര ജീവിതം നയിക്കുന്ന നാഗാര്‍ജുനയുടെ ഗാരേജില്‍ ആഡംബര കാറുകളുടെ വലിയ നിരയുണ്ട്. ഹൈദരാബാദിലെ ബംഗ്ലാവിന് 45 കോടി മൂല്യമുണ്ട്. കോടികള്‍ വില വരുന്ന ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട് അദ്ദേഹത്തിന്. 

ALSO READ : 'ഷമ്മി'യെ പോലെ പാന്‍ ഇന്ത്യന്‍ ആവുമോ 'ജോര്‍ജ് മാര്‍ട്ടിന്‍'? ആദ്യ സൂചനകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!