പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംഷയിലാണ് സിനിമാസ്വാദകർ. ഫഹദും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം വരുന്നു, ഇത് വേറെ ലെവലാകും എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകൾ.
ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചന നൽകി പോസ്റ്റർ. ഏറെ കാത്തിരുന്ന പ്രഖ്യാപനം എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, നരയൻ, ആസിഫ് അലി തുടങ്ങി നിരധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റർ പങ്കുവയ്ക്കുകയാണ്.
പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംഷയിലാണ് സിനിമാസ്വാദകർ. ഫഹദും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം വരുന്നു, ഇത് വേറെ ലെവലാകും എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകൾ. പ്രേക്ഷക വിലയിരുത്തലുകള്‍ ശരിയാണെങ്കില്‍ പൃഥ്വിരാജും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. എന്തായാലും ഇരുവരും ഒന്നിക്കുന്ന ചിത്രമാണോ അതോ വേറെ എന്തെങ്കിലും പ്രഖ്യാപനമാണോ എന്നുള്ളത് നാളെ വൈകുന്നേരം ആറ് മണിക്ക് അറിയാനാകും.
മലയൻകുഞ്ഞ്, വിക്രം എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ വിക്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു. പുഷ്പ 2, ഓടും കുതിര ചാടും കുതിര, ധൂമം, ഹനുമാൻ ഗിയർ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.
തോളൊപ്പം വളർന്ന് സുധി, മാറ്റമില്ലാതെ പപ്പ; 27 വർഷങ്ങൾക്ക് ശേഷം അവർ കണ്ടപ്പോൾ
തീര്‍പ്പ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളിൽ എത്തിയത്. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതായിരുന്നു രചന. കാപ്പയാണ് നടന്റേതായി റിലീസിനൊരുങ്ങന്നത്. കടുവയ്ക്ക് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ള ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിലായത്ത് ബുദ്ധ, സലാർ, ഖലിഫ, ആടുജീവിതം, കാപ്പ, എമ്പുരാൻ, കാളിയന്‍, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളും പൃഥ്വിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്.