പുതിയ സിനിമയുടെ പ്രഖ്യാപനം ഏപ്രിൽ മാസം ഉണ്ടാകുമെന്നാണ് വിവരം.
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ലോകമെമ്പാടും ഉള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ കെജിഎഫ് 2ന് ശേഷം യാഷ് നായകനാകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
പുതിയ സിനിമയുടെ പ്രഖ്യാപനം ഏപ്രിൽ മാസം ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ കുറിച്ച് നാളുകളായി പലതരം കഥകൾ കേൾക്കുകയാണെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന ഒരു നല്ല സിനിമയാകണം ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് നടനെന്നും യാഷിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കെജിഎഫ് 3യുടെ പ്രഖ്യാപനം ആണോ എന്നാണ് ആരാധകർ തിരക്കുന്നത്.
ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു 'കെജിഎഫ് 2'. ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത താരത്തിൽ ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും. രണ്ടാം ഭാഗം റിലീസിന് പിന്നാലെ കെജിഎഫ് 3 ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു. എന്നാൽ അടുത്തെങ്കും ഈ ചിത്രം ഉണ്ടാകില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ അടുത്തിടെ പറഞ്ഞിരുന്നു.
കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും കിർഗന്ദൂർ പറഞ്ഞു. കെജിഎഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിർഗന്ദൂർ വെളിപ്പെടുത്തി. സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.