ഒരു സിനിമയ്ക്ക് പ്രതിഫലം 6 കോടി, ചെയ്യുന്നതെല്ലാം ശക്തമായ വേഷങ്ങൾ; ഒറ്റക്കൊമ്പന്‍ നായിക ആ നടിയോ ?

By Web Desk  |  First Published Jan 7, 2025, 4:27 PM IST

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഡിസംബർ 30നാണ് ഒറ്റക്കൊമ്പന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 


ഴി‍ഞ്ഞ കുറേക്കാലമായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. സുരേഷ് ​ഗോപി മാസ് പരിവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിലവിൽ പുരോ​ഗമിക്കുകയാണ്. തതവസരത്തിൽ ഒറ്റക്കൊമ്പനിലെ കാസ്റ്റിങ്ങിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും സോഷ്യൽ ലോകത്ത് നടക്കുന്നുണ്ട്. അതിലൊന്നാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയുടെ നായിക ആരെന്നത്. 

ഒറ്റക്കൊമ്പന്റെ പ്രഖ്യാപന വേള മുതൽ ഉയർന്നു കേട്ട പേര് തന്നെയാണ് ഇത്തവണയും വരുന്നത്. മറ്റാരുമല്ല തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടി. ഒരു സിനിമയ്ക്ക് ആറ് കോടി വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് വിവിധ എന്റർടെയ്ൻമെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഹുബലി ഫ്രാഞ്ചൈസിയ്ക്ക് ശേഷം താരം പ്രതിഫലം ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. 

Latest Videos

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അനുഷ്ക ഷെട്ടിയുടെ രണ്ടാമത്തെ മലയാള സിനിമയാകും ഒറ്റക്കൊമ്പൻ. ജയസൂര്യ നായകനായി എത്തുന്ന കത്തനാർ ആണ് ആദ്യസിനിമ. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഡിസംബർ 30ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു ആദ്യത്തെ ഷെഡ്യൂൾ. 

ബേസിൽ പൊലീസായാലോ ? 'അല്ലെങ്കിലേ സഹിക്കാൻ പറ്റണില്ലെ'ന്ന് മന്ത്രി മുഹമ്മദ് റിയാസ്; പിന്നാലെ മറുപടി

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വേഷത്തിൽ സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം അരുണ്‍ വര്‍മയായിരുന്നു സംവിധാനം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!