സൈജു കുറുപ്പ് നായകനാവുന്ന 'ഭരതനാട്യ'ത്തിന്‍റെ റിലീസ് നീട്ടി; അറിയിപ്പുമായി നിര്‍മ്മാതാക്കള്‍

By Web Team  |  First Published Aug 20, 2024, 11:08 PM IST

കൃഷ്ണദാസ് മുരളി രചനയും സംവിധാനവും


സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിയതായി അറിയിക്കുകയാണ് അണിയറക്കാര്‍. ഓഗസ്റ്റ് 30 ആണ് പുതിയ റിലീസ് തീയതി. 

സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി.

Latest Videos

ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം ജസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമെന്ന് ബ്ലെസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!