സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തല്ല് 'ടര്‍ക്കിഷ് തര്‍ക്കം', വൈറലായ വീഡിയോ വെറുതെയല്ല.!

By Web Team  |  First Published Sep 11, 2023, 12:28 PM IST

അതേ സമയം ഈ പോസ്റ്റര്‍ ഇറങ്ങിയതോടെ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്കും ഉത്തരമായി. 


സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സണ്ണി വെയ്ൻ - ലുക്മാൻ തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തർക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചു.

സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയം മലയാള പ്രേക്ഷകരിൽ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തർക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Latest Videos

ടർക്കിഷ് തർക്കത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ,അടിത്തട്ട്, നെയ്മർ പോലുള്ള ഹിറ്റ്‌ ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ളയാണ്. c/o സൈറാബാനു പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച അബ്ദുൽ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം . ജൂണിലെ മനോഹര ഗാനങ്ങൾ ഒരുക്കിയ ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച മലയാളികൂടിയായ ജിബിൻ നേത്ര്വതം നൽകുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു.പി.കെ,ഡിസൈൻസ് ; തോട്ട് സ്റ്റേഷൻ,ആർട്ട് മെഷീൻ‌,പി ആർ ഓ: പ്രതീഷ് ശേഖർ.

'എന്നിലെ റഹ്മാന്‍ ആരാധകന്‍ ഇന്ന് മരിച്ചു' : ചെന്നൈ എആര്‍ റഹ്മാന്‍ ഷോ അലമ്പായി, രോഷം ഇരമ്പുന്നു.!

റഹ്മാന്‍ ഷോ അലമ്പായി: നെയ്യാറ്റിന്‍കര ഗോപനെ വിളിച്ചൂടെ എന്ന ചോദ്യവുമായി മലയാളികള്‍.!

Asianet News Live

click me!