സിത്താര കൃഷ്‍ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന പുതിയ സിനിമയാണ് സാല്‍മണ്‍. ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് നീളുന്നത്. ഇപോഴിതാ സിനിമയുടെ മലയാള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
undefined
സിത്താര കൃഷ്‍ണകുമാറും സൂരജ് സന്തോഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് എടവനയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവീര്‍ മാരാരാണ് വരികള്‍ എഴുതിയിരിക്കുന്നത്. രാവില്‍ വിരിയും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ സിനിമയിലെ തമിഴ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടിരുന്നു.
ഷാലില്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്ന സിനിമിയലെ നായകൻ വിജയ് യേശുദാസും മീനാക്ഷി ജസ്വാളുമാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്.