ആ സിനിമ മമ്മൂക്ക ഏറ്റതാണ്, പക്ഷെ നടന്നില്ല: കാരണം വെളിപ്പെടുത്തി റസൂല്‍ പൂക്കുട്ടി

By Web Team  |  First Published Nov 3, 2023, 8:48 AM IST

സിനിമ പഠിത്തം കഴിഞ്ഞ ഉടന്‍ സിനിമ ഉണ്ടാക്കാന്‍ ഇറങ്ങി. ഗോവര്‍ദ്ധന്‍റെ യാത്രകള്‍ എന്ന പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായിരുന്നു. 


കൊച്ചി: ഒസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് ഒറ്റ. ചിത്രം വലിയ ശ്രദ്ധയാണ് തീയറ്ററുകളില്‍ നേടുന്നത്. അതേ സമയം തന്‍റെ മുന്‍കാല ചലച്ചിത്ര അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് റസൂല്‍ പൂക്കുട്ടി ഇപ്പോള്‍. ഒറ്റയ്ക്ക് മുന്‍പ് താന്‍ ചെയ്യാനിരുന്നത് മമ്മൂട്ടിയെ വച്ച് ഒരു ചിത്രമായിരിക്കുന്നു എന്നാണ് റസൂല്‍ പറയുന്നത്. 

സിനിമ പഠിത്തം കഴിഞ്ഞ ഉടന്‍ സിനിമ ഉണ്ടാക്കാന്‍ ഇറങ്ങി. ഗോവര്‍ദ്ധന്‍റെ യാത്രകള്‍ എന്ന പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായിരുന്നു. 2000ത്തില്‍ ഞാന്‍ മമ്മൂക്കയെ സമീപിക്കുന്നത്. മമ്മൂക്ക അത് ചെയ്യമെന്ന് ഏറ്റു. അപ്പോള്‍ എന്‍റെ ഉമ്മ മരിച്ചു. ബാപ്പ മരിച്ചു. എനിക്ക് അസുഖം വന്നു.

Latest Videos

അങ്ങനെ എന്‍റെ കരിയറും ജീവിതവും വ്യതസ്ത വഴികളിലൂടെ യാത്രയായി. പിന്നീട് ഇങ്ങനെയൊക്കെ സംഭവിച്ചു. ബ്ലാക്ക് എന്ന സിനിമ കഴിഞ്ഞ് എന്‍റെ കരിയറില്‍ ഒരു തിരിഞ്ഞുനോട്ടം വേണ്ടി വന്നിട്ടില്ല. മലയാള സിനിമയെ ലോകം ഉറ്റുനോക്കുന്നതില്‍ തനിക്ക് ലഭിച്ച ഒസ്കാറും കാരണമായിട്ടുണ്ടെന്നും റസൂല്‍ പറയുന്നു. 

ഞാന്‍ അന്ന് ചെയ്തത് ഇന്ത്യന്‍ സിനിമ ഇതുവരെ കേള്‍ക്കാത്ത ശബ്ദം ഉണ്ടാക്കുകയായിരുന്നു. ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ പകുതിയോളം ഇന്ത്യന്‍ സിനിമകളും സിങ്ക് സൌണ്ട് ഉപയോഗിക്കുന്നുണ്ട്. ഞാന്‍ സിനിമ പഠിച്ചിറങ്ങുന്ന കാലത്ത് മലയാള സിനിമകളെ തട്ടുപൊളിപ്പന്‍ സിനിമകള്‍ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന് ഇന്ത്യ മുഴുവന്‍ മലയാള സിനിമയെ വീക്ഷിക്കുന്നുണ്ട് - റസൂല്‍ പൂക്കുട്ടി പറഞ്ഞു.

അതേ സമയം റസൂലിന്‍റെ ഒറ്റ തീയറ്ററില്‍ ശ്രദ്ധേയമാകുന്നുണ്ട്. ബാല്യമോ കൗമാരമോ യൗവനമോ, വാര്‍ദ്ധക്യമോ മനുഷ്യന്‍ നടത്തുന്ന ജീവിതയാത്രയില്‍ അവന്‍ അടയാളപ്പെടുത്താനും, തന്‍റെ സ്ഥാനം കണ്ടെത്താനുമുള്ള പ്രയാണമായിരിക്കും. എന്നാല്‍ ഈ യാത്രയില്‍ തേടുന്ന വഴികൾ ചിലപ്പോഴൊക്കെ പാളിപ്പോകാം.അപ്പോള്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണുന്നത് ചുറ്റിലും അതിലും വഴിതെറ്റിപ്പോയ, യാതന ജീവിതങ്ങളാണ്. അത്തരം ഒരു ജീവിതകഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ആഖ്യാനം. 

ആസിഫ് അലിയാണ് നായകനായ ഹരിയെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ബെന്നിനെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നു. 

'അത്ര ഇഷ്ടത്തോടെയായിരുന്നില്ല അത് തുടങ്ങിയത്': വെളിപ്പെടുത്തി ഡിമ്പിൾ റോസ്

മലയാളത്തിന്‍റെ 'പടത്തലവന്‍റെ' ചരിത്ര കുതിപ്പ്: ഒടുവില്‍ ആ അവിസ്മരണീയ നേട്ടവും കണ്ണൂര്‍ സ്ക്വാഡിന്

click me!