ബോളിവുഡില്‍ ഇരിപ്പിടമുറപ്പിക്കാൻ രശ്‍മിക, ശിവാജിയുടെ മകന്റെ വേഷത്തില്‍ വിക്കി കൗശല്‍

By Web Team  |  First Published Oct 4, 2023, 6:01 PM IST

വിക്കി കൗശല്‍ നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ നായിക രശ്‍മിക മന്ദാന.


ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിക്കി കൗശല്‍. രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു തെന്നിന്ത്യൻ താരമാണ് രശ്‍മിക മന്ദാന. വിക്കി കൗശലും രശ്‍മിക മന്ദാനയും ഒന്നിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രം ചാവയിലാണ് രശ്‍മിക മന്ദാന നായികയാകുക.

സംവിധാനം ചെയ്യുന്നത് ലക്ഷ്‍മണ്‍ ഉതേകറാണ്. ഛത്രപത്രി ശിവാജി മഹാരാജിന്റെ മകന്റെ കഥയാണ് ചാവയില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. സാംബാജി മഹാരാജായിട്ടാകും ചാവ എന്ന ചിത്രത്തില്‍ വിക്കി കൗവിക്കിശല്‍ വേഷമിടുക. 2024 ഡിസംബര്‍ ആറിനായിരിക്കും റിലീസ്.

Latest Videos

undefined

രശ്‍മിക മന്ദാന നായികയായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മിഷൻ മജ്‍നുവാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വേഷമിട്ട ചിത്രം ഒരു സ്‍പൈ ത്രില്ലറായിരുന്നു. സംവിധാനം ശന്തനു ഭഗ്‍ചിയായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം ചിത്രത്തില്‍ പര്‍മീത് സേതി, ഷാരിബ് ഹാഷ്‍മി, മിര്‍ സര്‍വാര്‍, കുമുദ് മിശ്ര, അശ്വന്ത് ഭട്ട്, സക്കീര്‍ ഹുസൈൻ, രജിത് കപൂര്‍, അവിജിത് ദത്ത് എന്നിവരും മിഷൻ മജ്‍നുവില്‍ പ്രധാന വേഷങ്ങളിലെത്തി.

തെന്നിന്ത്യയില്‍ രശ്‍മിക മന്ദാന നായികയായതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് വാരിസ് ആണ്. വിജയ് നായകനായി എത്തിയ വാരിസെന്ന ചിത്രം വൻ വിജയമായി മാറിയിരുന്നു. സംവിധാനം നിര്‍വഹിച്ചത് വംശി പൈഡിപള്ളിയാണ്. നായകൻ വിജയ്ക്കും രശ്‍മിക മന്ദാനയ്‍ക്കും ഒപ്പം ചിത്രത്തില്‍ ശ്രീകാന്ത്, ശാം, പ്രകാശ് രാജ്, പ്രഭു, കിരണ്‍, ജയസുധ, വിടിവി ഗണേഷ്, ഭരത് റെഡ്ഡി, സംയുക്ത, അദ്വൈത് വിനോദ്, ബോയ്‍സ് രാജൻ, സതിഷ്, എസ് ജെ സൂര്യ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു.

Read More: ഡങ്കിയോ സലാറോ? മാളവിക മോഹനൻ പറഞ്ഞതു കേട്ട് രണ്ട് തട്ടിലായി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!