'വിവാഹം നടന്നാല്‍ കരിയര്‍ തീരും, പ്രമോഷന് പ്രണയം'; വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തില്‍ സംഭവിക്കുന്നത്.!

By Web Team  |  First Published Jan 16, 2024, 7:52 AM IST

ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. 


ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള ബന്ധം സിനിമ ലോകത്ത് പരസ്യമായ ഒരു രഹസ്യമാണ്. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും എന്തെങ്കിലും പറഞ്ഞിരുന്നില്ല. എന്നാല്‍ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്. 

ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ വാലന്‍റെയെന്‍സ് ഡേയ്ക്ക് മുന്നോടിയായി ഒരു സില്‍വര്‍ സ്ക്രീന്‍ പ്രണയം സാഫല്യത്തിലെത്തും. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല. 

Latest Videos

ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പ്രതികരിക്കുകയാണ് തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറ് ബാലു. ആ​ഗായം തമിഴ് യൂട്യൂബ് ചാനലിലാണ്  രശ്മിക വിജയ് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചെയ്യാറ് ബാലു പങ്കുവച്ചത്.
എല്ലാ സൌകര്യവും ലഭിക്കുന്ന കാരവാൻ ലോക്കേഷനില്‍ ഇല്ലെങ്കില്‍ അഭിനയിക്കില്ലെന്ന് തീര്‍ത്ത് പറയുന്ന നടിയാണ് രശ്മികയെന്നും അങ്ങനൊരു നടി വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്ത് കരിയർ ഇല്ലാതാക്കില്ലെന്നുമാണ് ചെയ്യാറു ബാലു നിരീക്ഷിക്കുന്നത്. 

'തെലുങ്കില്‍ നാ​ഗാർജുനയുടെ മറ്റൊരു കോപ്പിയാണ് വിജയ് ദേവരകൊണ്ട. ആക്ഷനും റൊമാൻസും ഭം​ഗിയായി ചെയ്യും. കഷ്ടപ്പാടില്ലാതെ പതിവ് പോലെ നെപ്പോട്ടിസം വഴിയില്‍ സിനിമയില്‍ എത്തിയ ആളാണ് വിജയ്. അപ്പർ മിഡിൽ ക്ലാസ് ഫാമിലിയാണ് താരത്തിന്‍റെ. നടൻ പിതാവ് സീരിയൽ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംവിധാനത്തിലേക്ക് പോകേണ്ടെന്ന് അച്ഛൻ ഉപദേശിച്ചതിനാലാണ് വിജയ് അഭിനയത്തിലേക്ക് എത്തിയത്.

അര്‍ജ്ജു റെഡ്ഡി തൊട്ട് വിജയ്ക്ക് ഇന്ത്യയ്ക്ക് പുറത്തുവരെ വലിയ ആരാധകരുണ്ട്. അർജുൻ റെഡ്ഡിക്ക് ശേഷം വിജയ് പാൻ ഇന്ത്യൻ താരമായി.മഹാനടി എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട അഭിനയിച്ചത് പ്രതിഫലം വാങ്ങനെയാണ് സാവിത്രി എന്ന നടിയെക്കുള്ള ട്രിബ്യൂട്ടായിരുന്നു ചിത്രം. വിജയിയോട് അയാളുടെ അമ്മ സാവിത്രി ആരെന്ന് വിശദമായി പറഞ്ഞു കൊടുത്തിരുന്നു. വിജയിയുടെ മാധ്യമ ഇടപെടല്‍ എല്ലാം നോക്കുന്നത് അച്ഛനാണ്. 

ലൈഗര്‍ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം അടുത്ത കരിയര്‍ സ്റ്റെപ്പുകള്‍ സൂക്ഷിച്ച് വയ്ക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അതുപോലെ തന്നെ ആരാധകര്‍ പ്രതീക്ഷിക്കും പോലെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന വിവാഹം ഉടനെയൊന്നും നടക്കില്ല. 

ഉടൻ ഒരു ദാമ്പത്യത്തിലേക്ക് കടന്നാല്‍ ഇപ്പോള്‍ നേട്ടത്തിന്‍റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന  കരിയർ ഇല്ലാതാകുമെന്ന് രശ്മികയ്ക്ക് അറിയാം. ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉള്ള കാരവനുണ്ടെങ്കിലെ അഭിനയിക്കൂവെന്ന് പറയുന്ന നടിയാണ് രശ്മിക. പ്രൊഡക്ഷൻ ഫുഡ്, ഹോട്ടൽ ഫുഡ് എന്നിവ പോലും കഴിക്കില്ല. വിജയിയുമായി ഉണ്ടെന്ന്  പ്രചരിക്കുന്ന പ്രണയവും മറ്റും ഒരു തരത്തില്‍ പ്രമോഷന് വേണ്ടിയാണ് രശ്മിക ഉപയോ​ഗിക്കുന്നത്"- ചെയ്യറ് ബാലു പറയുന്നു.

കാണികളുമായി തര്‍ക്കിച്ച് ജൂഡ് ആന്തണി; കെഎല്‍എഫ് വേദിയില്‍ തര്‍ക്കം

അച്ഛന്റെ കാര്യങ്ങൾ ചോദിക്കുന്നുവരോട് ഒറ്റ മറുപടിയ ഉള്ളൂ; വ്യക്തമാക്കി അമൃത നായര്‍

asianet news live
 

click me!