കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് ഈ വീഡിയോ പ്രചരിപ്പിച്ചത്.
ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. ച്ച യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനികള്‍ വീഡിയോ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാത്തതാണ് അന്വേഷണത്തെ നിശ്ചലമാക്കിയത് എന്നാണ് ദില്ലി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്.
കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് ഈ വീഡിയോ പ്രചരിപ്പിച്ചത്.
സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്കും, ട്വിറ്ററിനും, ടെക് കമ്പനിയായ ഗോഡാഡിക്കും ഒന്നിലധികം തവണ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മെയിലുകള്‍ ദില്ലി പൊലീസ് സൈബർ സെല്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൌമരക്കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചു. ഇതിന്‍റെ വിവരങ്ങളാണ് മെറ്റയോട് തേടിയത് എന്നാല്‍ ദില്ലി പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ആദ്യഘട്ടത്തില്‍ മെറ്റ ദില്ലി പൊലീസുമായി ഈ വിഷയത്തില്‍ നല്ല രീതിയില്‍ സഹകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വീഡിയോ പ്രചരിപ്പിച്ച അക്കൌണ്ട് വിവരങ്ങള്‍ മെറ്റ കൈമാറി. എന്നാല്‍ പിന്നീട് പ്രസ്തുത യുആര്‍എല്‍ ഏതെന്ന് അറിയാനുള്ള ദില്ലി പൊലീസിന്‍റെ ആവശ്യത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചില്ലെന്നാണ് വിവരം.
അതേ സമയം അന്വേഷണത്തില്‍ ദില്ലി പൊലീസുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് ഒരു ദേശീയ പത്രത്തോട് പ്രതികരിച്ചത്. എന്നാല്‍ ഗോഡാഡി ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.
അതേ സമയം രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
ഇനി അശോകനെ അനുകരിക്കില്ലെന്ന അസീസ് നെടുമങ്ങാടിന്‍റെ പ്രതികരണത്തിന് മറുപടിയുമായി അശോകന്‍