സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
മുംബൈ: ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. പേര് സൂചിപ്പിക്കുന്നത് പോലെ വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രമാണിത്. സവര്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതും രണ്‍ദീപ് തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 മാര്‍ച്ച് 22നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് നിർമ്മാണം. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവർ സഹനിർമ്മാണം. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവർ അഭിനയിക്കുന്ന ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്യും.
സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളായത്.
രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്‍ ലൊവലേക്കര്‍, കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്‍, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ്.
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് സിനിമ പ്രഖ്യാപന വേളയിൽ രണ്‍ദീപ് ഹൂഡ പറഞ്ഞത്.
'സീരിയലില്‍ നിന്നോ, അയ്യേ എന്നാണ് പലരുടെയും ഭാവം', തുറന്ന് പറഞ്ഞ് സുചിത്ര നായർ
'സലാറിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു' : സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രഭാസ്; കാരണം ഇതാണ്.!