നിര്‍മ്മാണം റാണ ദ​ഗുബാട്ടി, നായകന്‍ ദുല്‍ഖര്‍; തമിഴ്- തെലുങ്ക് ചിത്രം വരുന്നു

By Web Team  |  First Published Jun 1, 2023, 4:22 PM IST

കിംഗ് ഓഫ് കൊത്തയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഈ ചിത്രം ആരംഭിക്കും


കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലെ പ്രധാന സിനിമാ വ്യവസായങ്ങളിലെല്ലാം ശ്രദ്ധേയ സാന്നിധ്യം അറിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനാവുന്ന ഒരു തമിഴ്- തെലുങ്ക് ബൈലിംഗ്വല്‍ ചിത്രം പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. തെലുങ്ക് താരം റാണ ദഗുബാട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം എന്നതാണ് കൌതുകകരം. റാണയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ജൂണ്‍ 6 ന് ഉണ്ടായേക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. റാണയുടെ മുത്തച്ഛനും മുന്‍ എംപിയും ചലച്ചിത്ര നിര്‍മ്മാതാവുമൊക്കെയായിരുന്ന പരേതനായ ഡി രാമനായിഡുവിന്‍റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 6.

പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ദുല്‍ഖറിന്‍റെ മലയാള ചിത്രം കിംഗ് ഓഫ് കൊത്തയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഈ ചിത്രം ആരംഭിക്കുമെന്നാണ് അറിയുന്നത്. സമുദ്രക്കനി ഒരു പ്രധാന വേഷത്തില്‍ എത്തും. പ്രോജക്റ്റ് സംബന്ധിച്ച മറ്റ് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തെലുങ്ക് സിനിമയില്‍ ദുല്‍ഖറിന് ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാളാണ് റാണ ദഗുബാട്ടി. ചെന്നൈയില്‍ പഠിച്ചിരുന്ന നാഗ ചൈതന്യ വഴി സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ റാണയെ പരിചയപ്പെട്ടിരുന്നെന്നും അന്ന് മുതലുള്ള ബന്ധമാണെന്നും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്.

Latest Videos

അതേസമയം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഫെബ്രുവരി മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 95  ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ഫെബ്രുവരിയില്‍ അവസാനിച്ചത്. 

ALSO READ : '50 എപ്പിസോഡിന് മുന്‍പ് പുറത്ത് പോകേണ്ട വ്യക്തിയാണ് അഖില്‍ മാരാര്‍'; സഹമത്സരാര്‍ഥികളോട് വിഷ്‍ണു

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

click me!