'അറിവില്ലാ പൈതങ്ങളെ ദൈവം കാത്തു!' പക്ഷെ ധര്‍മ്മനെവിടെ? പിഷാരടിയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്‍റ്

By Web Team  |  First Published Jan 26, 2020, 7:51 PM IST

മിനിസ്ക്രീന്‍ കയ്യടക്കിയ കോമഡി രാ‍ജാക്കന്‍മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി. 


തിരുവനന്തപുരം: കൗണ്ടറുകളും സ്‌പോട്ട് കോമഡിയുംകൊണ്ട് മലയാളിയുടെ ഹൃദയം കീഴടക്കിയ താരമാണ് രമേഷ് പിഷാരടി. പിഷാരടി എന്നുപറയുമ്പോള്‍ത്തന്നെ മലയാളികള്‍ക്ക് രമേഷ് പിഷാരടിയെയാണ് ഓര്‍മ്മ വരിക. ഏഷ്യാനെറ്റില്‍ 2000ത്തില്‍ സംപ്രേക്ഷണം ചെയ്ത 'സലാം സലീം' എന്ന കോമഡി പരിപാടിയിലൂടെ തന്റെ മിനിസ്‌ക്രീന്‍ ജീവിതമാരംഭിച്ച രമേഷ് പിഷാരടി ഇന്ന് കോമഡി ലോകത്തെ താരരാജാവാണെന്നുവേണം പറയാന്‍. നടനും, കൊമേഡിയനും, സംവിധായകനുമായി പിഷാരടി തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'അറിവില്ലാ പൈതങ്ങളെ ഭഗവാന്‍ കാത്തു' എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ചിരിക്കുന്നത് പണ്ടത്തെ ഒരു ഫോട്ടോയാണ്. സാബു, രാജ്കലേഷ്, പ്രതാപ്, ഇഷാന്‍ദേവ്, ഹരി പി നായര്‍, അനൂപ് ശങ്കര്‍, രമേഷ് പിഷാരടി, രഞ്ജിത്ത് എന്നിവരാണ് ഫോട്ടോയിലുള്ളത്. ഒരുകാലത്ത് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസ്സും ഭരിച്ച കോമഡി രാജാക്കന്മാരെ കണ്ട ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്. എന്നാല്‍ എല്ലാവര്‍ക്കുമറിയേണ്ടത് ധര്‍മ്മജന്‍ എവിടെയെന്നാണ്.

Latest Videos

undefined

Read More: 'കുടജാദ്രിയില്‍ കുടചൂടുമാ..' മണ്ഡോദരിയും ലോലിതനും മൂകാംബികയിലാണ്

കൂട്ടത്തിലെ കൊമ്പനെവിടെ, ധര്‍മ്മനെ തഴഞ്ഞുവല്ലെ.., തെങ്ങുംചാരി നിന്നവന്‍ ധര്‍മ്മജനെ കൊണ്ടുപോയി തുടങ്ങിയ കമന്റുകളാണ് മിക്കതും. കൂടാതെ തങ്ങളുടെ ബാല്യകാലം കളര്‍ഫുള്ളാക്കിയവരെ വീണ്ടും കണ്ടതിലുള്ള സന്തോഷവും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

അറിവില്ല പൈതങ്ങളെ ഭഗവൻ കാത്തു .......

A post shared by Ramesh Pisharody (@rameshpisharody) on Jan 20, 2020 at 9:52pm PST

click me!