'പുഴ മുതല്‍ പുഴ വരെ' നോർത്ത് അമേരിക്കയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് രാമസിംഹൻ

By Web Team  |  First Published Mar 25, 2023, 7:33 AM IST

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്.


രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ' അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നോർത്ത് അമേരിക്കയിലെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. പുഴ കേരളത്തിൽ നിന്നും പതുക്കെ പുറത്തോട്ട് ഒഴുകുകയാണ്. ആ ഒഴുക്കിന്റെ കൂടെ, ആ ഒഴുക്കിനെ സു​ഗമമാക്കാൻ, എന്റെ എല്ലാ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്നും രാമസിംഹൻ ആവശ്യപ്പെട്ടു. 

മാർച്ച് മുപ്പത്തി ഒന്നിന് പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കയിൽ റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററും രാമസിംഹൻ പങ്കുവച്ചിട്ടുണ്ട്. അതേസമയം, നാലാം വാരത്തിലേക്കാണ് രാമസിംഹന്റെ ചിത്രം കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ​ഗോവയിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 

Latest Videos

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിർമ്മാണം.  മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. 

ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു. 

വിജയ് പറഞ്ഞു 'ഞാൻ നിങ്ങളുടെ ഫാൻ', ആ വാക്കുകൾ കേട്ട് ഞെട്ടി ബാബു ആന്റണി

click me!