ഓണത്തിന് ചിരിക്കൂട്ടുമായി രാമചന്ദ്രബോസ്& കോ, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

By Web Team  |  First Published Aug 25, 2023, 7:58 AM IST

ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ.


ഓണത്തിന് കളറാകാൻ നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്& കോ ഇന്ന് എത്തുന്നു. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും. നിവിൻ പോളിയുടെ ചിത്രത്തിന്റെ കേരള തിയറ്റര്‍ ലിസ്റ്റ് നടൻ പങ്കുവെച്ചു.

ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന 'രാമചന്ദ്ര ബോസ് & കോ' നിവിൻ പോളിക്ക് വീണ്ടും ഒരു ഓണക്കപ്പ് നേടിക്കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്. 2017ൽ അൽത്താഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 2019ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച 'ലൗ ആക്ഷൻ ഡ്രാമ'യും ആ വർഷങ്ങളിൽ മികച്ച വിജയം കുറിച്ച് നിവിന് ഓണക്കപ്പ് നേടിക്കൊടുത്തവയാണ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് 'രാമചന്ദ്ര ബോസ് & കോയുടെ പ്രമേയം. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്‍ലൈനുമായാണ് ചിത്രം എത്തുന്നത്.

Kerala Theatre List 😊 pic.twitter.com/cUsx2bz9EY

— Nivin Pauly (@NivinOfficial)

Latest Videos

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയാകുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ. ലൈൻ പ്രൊഡ്യൂസേഴ്‍സ് സന്തോഷ് കൃഷ്‍ണൻ, ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത, ആർഷ തുടങ്ങിയവരും വേഷമിടുന്നു. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. വിഷ്‍ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം ഡിസൈൻ മെൽവി ജെ, ജുനൈദ് മുഹമ്മദ്, ഗാനരചന സുഹൈല്‍ കോയ, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, കൊറിയോഗ്രഫർ ഷോബി പോൾരാജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴ, വിഎഫ്എക്സ് പ്രോമിസ്, അഡ്‍മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ ശബരി എന്നിവരാണ്.

Read More: 'ഹോമി'നും ഇന്ദ്രൻസിനും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!