'മുന്‍ തെലങ്കാന മുഖ്യമന്ത്രി അപമാനിച്ചു': തെലുങ്ക് ഐറ്റം നമ്പര്‍ വിവാദത്തില്‍

By Web Team  |  First Published Jul 19, 2024, 10:22 AM IST

സിനിമയിലെ ഐറ്റം സോംഗില്‍ 'അശ്ലീല' പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതി പറയുന്നത്. 


ഹൈദരാബാദ്: പുരി ജഗന്നാഥിന്‍റെ വരാനിരിക്കുന്ന റാം പോതിനെനി നായകനായ ഡബിൾ ഐസ്‌മാർട്ടിലെ മാർ മുൻത ചോഡ് ചിന്ത എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദത്തിലേക്ക്. തെലങ്കാന മുൻ  മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിർന്ന ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡി പരാതി നൽകിയതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയിലെ ഐറ്റം സോംഗില്‍ 'അശ്ലീല' പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതി പറയുന്നത്. പരാതി നൽകിയ രഞ്ജിത  ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും സിനിമയ്ക്കുമെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുൻ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. 

Latest Videos

ചന്ദ്രശേഖർ റാവു ഉപയോഗിച്ച ഒരു വാചകം അനാദരവുള്ളതും അശ്ലീലമായ രീതിയില്‍ ഗാനത്തില്‍ ഉദ്ധരിച്ചുവെന്നാണ് ആരോപണം. പോലീസ് പരാതിയില്‍ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. 

ഡബിൾ ഐസ്മാർട്ടിലെ മാർ മുൻത ചോഡ് ചിന്ത എന്ന ഐറ്റം ഗാനം ജൂലൈ 16 ന് പുറത്തിറങ്ങിയത്. സ്റ്റെപ്പ മാറിന് ശേഷമുള്ള ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. കാസർള ശ്യാമിന്‍റെ വരികള്‍ക്ക് മണി ശർമ്മ സംഗീതം പകർന്നപ്പോൾ രാഹുൽ സിപ്ലിഗഞ്ച്, ധനുഞ്ജൻ സീപാന, കീർത്തന ശർമ്മ എന്നിവര്‍ ആലപിച്ചു. 

ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ പുരി കണക്ട്‌സിന്‍റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഡബിൾ ഐസ്മാർട്ട് നിർമ്മിക്കുന്നത്.  സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്‍റെ രണ്ടാം ഭാഗം ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യും. മുൻ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റാമിനെ കൂടാതെ നഭ നടേഷ്, നിധി അഗർവാൾ, സത്യദേവ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ആര്‍മി ഓഫീസര്‍ 'മുകുന്ദായി' ശിവകാര്‍ത്തികേയന്‍: അമരന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സ്ത്രീ 2 പേടിപ്പിക്കുന്ന ട്രെയിലര്‍ ഇറങ്ങി: ചിത്രം തീയറ്ററിലേക്ക്

click me!