സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്

By Web Team  |  First Published Jul 13, 2024, 9:02 AM IST

യുവ നടൻ പുതിയ ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം ഞെട്ടിക്കും.



തെലുങ്കില്‍ വലിയ പ്രേക്ഷകരുള്ള യുവ താരമാണ് രാം ചരണ്‍. രാം ചരണ്‍ നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാം ചരണ്‍ നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. തെലുങ്കില്‍ രാം ചരണ് സീനിയര്‍ താരങ്ങളേക്കാളും കൂടുതല്‍ പ്രതിഫലമാണ് എന്നാണ് റിപ്പോര്‍ട്ട്

വൻ പ്രതിഫലമാണ് തെലുങ്കിലെ യുവ താരം രാം ചരണിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രാം ചരണാണ് നായകനായി എത്തുന്നത്. ആര്‍സി 16 എന്നാണ് ആ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. ആര്‍സി 16ന് ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. യുവ നടൻമാരില്‍ കൂടുതല്‍ ആരാധകരുള്ള താരമാണ് രാം ചരണ്‍. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്.

Latest Videos

ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ  ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിക്കുക. ശിവ് രാജ്‍കുമാര്‍ നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ജാൻവി കപൂറാണ് നായികയാകുന്നത്. ആരൊക്കെയാകും ആര്‍സി 16ലെ മറ്റ് താരങ്ങള്‍ എന്ന് വ്യക്തമല്ല. ശിവരാജ് കുമാറിന്റെ അരങ്ങേറ്റ തെലുങ്ക് ചിത്രമാണ് ആര്‍സി 16 എന്നതിന്റെ ആവേശമുണ്ട്. രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നേരത്തെ കഴിഞ്ഞിരുന്നു.

രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.  സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

Read More: നടനായി അല്‍ഫോണ്‍സ് പുത്രൻ, ചിത്രത്തിന്റെ സംവിധാനം അരുണ്‍ വൈഗ<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!