180 കോടി ബജറ്റ് പടം, പകുതി പോലും തീയറ്ററില്‍ നിന്ന് കിട്ടിയില്ല; നായക നടന്‍ വിഷാദത്തിലായോ? ഉത്തരം ഇതാണ്!

By Web Desk  |  First Published Jan 9, 2025, 8:34 AM IST

ബേബി ജോൺ റീമേക്ക് ആയിരുന്നില്ലെങ്കിൽ തന്‍റെ 25 വർഷത്തെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമായിരുന്നെന്ന് രാജ്പാൽ യാദവ്. 


മുംബൈ: വരുൺ ധവാൻ നായകനായ ബേബി ജോൺ ക്രിസ്മസ് റിലീസായി വന്‍ ഹൈപ്പോടെ റിലീസ് ചെയ്‌ത ബോളിവുഡ് പടമാണ്. എന്നാൽ ചിത്രം പുറത്തിറങ്ങി ബോക്‌സ് ഓഫീസിൽ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 180 കോടി ചിലവാക്കി എടുത്ത ചിത്രം മുടക്ക് മുതലിന്‍റെ പകുതി പോലും തീയറ്ററില്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

ബേബി ജോൺ ഒരു റീമേക്ക് ആയിരുന്നില്ലെങ്കിൽ, തന്‍റെ 25 വർഷത്തെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമായിരുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച ബോളിവുഡ് ഹാസ്യതാരം രാജ്പാൽ യാദവ് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. 

Latest Videos

സിനിമയുടെ പരാജയത്തിന് ശേഷം വരുൺ വിഷാദത്തിലായോ എന്ന ചോദ്യത്തിന്, അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് രാജ്പാൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി തന്‍റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയ വരുൺ വളരെ കഠിനാധ്വാനിയാണെന്നാണ് രാജ്പാല്‍ യാദവ് പറയുന്നത്. 

ബോളിവുഡ് ബബിളുമായുള്ള ഒരു അഭിമുഖത്തിലാണ് രാജ്പാല്‍ യാദവ് പരാജയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്, ബേബി ജോണിൻ്റെ നിർമ്മാണത്തിനായി വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നും അത് “എല്ലാ തരത്തിലും നന്നായി നിർമ്മിച്ച സിനിമ” ആണെന്നും രാജ്പാൽ പറഞ്ഞു. “ഇത് ഒരു റീമേക്ക് ആയിരുന്നില്ലെങ്കിൽ, എന്‍റെ 25 വർഷത്തെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്” രാജ്പാല്‍ പറഞ്ഞു. “പക്ഷെ വിജയ് ഇത് ചെയ്തതിനാൽ പ്രേക്ഷകര്‍ക്ക് അത് വളരെ പരിചിതമായിരുന്നു. റീമേക്ക് ആയതിനാല്‍ അത് സിനിമയുടെ ബോക്സോഫീസിനെ ബാധിച്ചു" താരം പറഞ്ഞു. 

ബേബി ജോണിന്‍റെ പരാജയത്തിന് ശേഷം വരുൺ ധവാന്‍ വിഷാദത്തിലായിരുന്നോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് പറഞ്ഞ രാജ്പാൽ, “വരുൺ വളരെ സ്വീറ്റ് ബോയ് ആണ്, വളരെ കഠിനാധ്വാനിയാണ്. വരുൺ എപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, അവന്‍റെ ശ്രമങ്ങളെ അഭിനന്ദിക്കണം, കാരണം റിസ്ക് എടുക്കുന്നത് വലിയ കാര്യമാണ്." വരുണിന്‍റെ റിസ്ക് എടുക്കാനുള്ള കഴിവിനെ ഷാരൂഖ് ഖാൻ തന്‍റെ കരിയറിൽ നടത്തിയ പരീക്ഷണങ്ങളോട് ഉപമിച്ചുകൊണ്ട് രാജ്പാല്‍ പറഞ്ഞു, “ഷാരൂഖ് തന്‍റെ ബാനറിൽ നിർമ്മിച്ച പഹേലി, അശോക തുടങ്ങിയ സിനിമകൾ പോലെ, ഒരുപാട് പരീക്ഷണങ്ങൾ നടത്തിയാണ് ഇപ്പോഴുള്ള നിലയില്‍ എത്തിയത്. അത് പോലെ തന്നെ വരുണും ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. 

വരുൺ ധവാൻ നായകനായ ബേബി ജോണിൽ കീർത്തി സുരേഷും വാമിഖ ഗബ്ബിയും അഭിനയിച്ചിരുന്നു. വിജയ് നായകനായ തെറിയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ക്രിസ്മസിന് റിലീസ് ചെയ്ത് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ രണ്ടാഴ്ച കൊണ്ട് 38 കോടി മാത്രമാണ് നേടിയത്. ആഗോളതലത്തില്‍ 50 കോടി തികച്ചുവെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. 

എന്തൊരു ഗതിയാണ് ഇത്?, വിജയ് ചിത്രത്തിന്റെ റീമേക്ക് തകര്‍ന്നടിഞ്ഞു, ആകെ നേടിയത്

കീര്‍ത്തി സുരേഷിനും കനത്ത തിരിച്ചടി, സിനിമ ലീക്കായി, കരകയറാനാകാതെ ബേബി ജോണ്‍

click me!