'എല്ലാവരുടെയും പ്രിയപ്പെട്ട ഭായി, മൊയ്തീന്‍ ഭായി': 'ലാല്‍ സലാം' രജനിയുടെ ഫസ്റ്റ് ലുക്ക് എത്തി

By Web Team  |  First Published May 8, 2023, 8:40 AM IST

മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍


ചെന്നൈ: തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യ ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് 'ലാല്‍ സലാം'. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.  ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ചിത്ത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു എന്നത് നേരത്തെ തന്നെ വന്ന വാര്‍ത്തയാണ്. ഇപ്പോള്‍ രജനിയുടെ ക്യാരക്ടറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മൊയ്തീന്‍ ഭായി എന്ന ക്യാര്ടറാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍

Everyone’s favourite BHAI is back in Mumbai 📍 Make way for 😎 SuperStar 🌟 as in 🫡

இன்று முதல் ஆட்டம் ஆரம்பம்…! 💥

🎬
🎶
🌟 &
🎥… pic.twitter.com/OE3iP4rezK

— Lyca Productions (@LycaProductions)

Latest Videos

undefined

അതേ സമയം  'ലാല്‍ സലാം' സിനിമയില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. 

സിരുത്തൈ ശിവ സംവിധാനം ചെയ്‍ത 'അണ്ണാത്തെ' എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക.

ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന 'ജയിലര്‍' ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.  തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസായി രജനി; ആവേശപ്പൂരമൊരുക്കി 'ജയിലർ' റിലീസിന്

രജനികാന്ത് വെറും സീറോയായി: സൂപ്പര്‍ സ്റ്റാറിനെതിരെ ആഞ്ഞടിച്ച് റോജ - വീഡിയോ
 

click me!