രജനികാന്തിന്റെ അണ്ണാത്തെ സെറ്റിൽ 8 പേർക്ക് കൊവിഡ്, ഷൂട്ടിംഗ് നിർത്തി, താരം ക്വാറന്റീനിൽ പോയേക്കും

By Web Team  |  First Published Dec 23, 2020, 3:08 PM IST

രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. സഹപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ താരം ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം


ചെന്നൈ: സൂപ്പർ താരം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ കൊവിഡ് പടരുന്നു. എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഷൂട്ടിങ്ങ് നിർത്തി വച്ചു.താരം ഉൾപ്പടെ മുഴുവൻ പേർക്കും കൊവിഡ് പരിശോധന നടത്തും. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും.

സഹപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ രജനികാന്ത് ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം. റാമോജി ഫിലിം സിറ്റിയിൽ ബയോബബിൾ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം പൂർണമായി നിർത്തിവച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.

Latest Videos

രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് സാഹചര്യത്തിൽ മുടങ്ങിയ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു പുനരാരംഭിച്ചത്.

click me!