"പേരു കേട്ട സുമ്മ അതറതില്ലെ": രജനികാന്തും സൽമാൻ ഖാനും ഒന്നിക്കുന്നു ? സംവിധായകനാണ് സര്‍പ്രൈസ്

By Web Team  |  First Published Jun 24, 2024, 8:30 PM IST

ചിത്രം സംബന്ധിച്ച അവസാന തീരുമാനം എടുക്കാനുള്ള നിര്‍ണ്ണായക കൂടികാഴ്ച അടുത്ത മാസം ആദ്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


ചെന്നൈ: സൂപ്പർതാരങ്ങളായ രജനികാന്തും സൽമാൻ ഖാനും സംവിധായകൻ അറ്റ്‌ലിയുടെ അടുത്ത വലിയ ആക്ഷൻ ചിത്രത്തില്‍ ഒന്നിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ബോളിവുഡ് ഹംഗാമയാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അല്ലു അര്‍ജുന്‍ പ്രൊജക്ട് ഉപേക്ഷിച്ചതോടെ ജവാന്‍ എന്ന ഹിറ്റിന് ശേഷം അറ്റ്ലി അടുത്തതായി സല്‍മാന്‍ ഖാന്‍ ചിത്രം ഒരുക്കും എന്ന വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് അതിലേക്ക് രജനി എത്തുന്നു എന്ന വാര്‍ത്ത. 

"സൺ പിക്‌ചേഴ്‌സാണ്  ചിത്രം നിർമ്മിക്കുന്നത്. സണ്‍പിക്ചേര്‍സാണ് കഴിഞ്ഞ ചിത്രവും നിര്‍മ്മിച്ചത്, ഇപ്പോള്‍ അഭിനയിക്കുന്ന കൂലിയുടെ നിര്‍മ്മാണവും അവരാണ്. അവർ സൂപ്പർസ്റ്റാർ രജനീകാന്തുമായി കുടുംബബന്ധം പോലെയുള്ള ഇപ്പോള്‍. മറുവശത്ത് അറ്റ്‌ലി കഴിഞ്ഞ രണ്ട് വർഷമായി സൽമാൻ ഖാനുമായി പുതിയ ചിത്രം സംബന്ധിച്ച് ചര്‍ച്ചയിലാണ്. അവർ രജനികാന്തിനെയും സൽമാൻ ഖാനെയും ഒന്നിച്ച് ഒരു ചിത്രത്തിലെത്തിക്കും എന്നാണ് വിവരം" - ഈ ചിത്രവുമായി അടുത്തൊരു വൃത്തം ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. 

Latest Videos

ചിത്രം സംബന്ധിച്ച അവസാന തീരുമാനം എടുക്കാനുള്ള നിര്‍ണ്ണായക കൂടികാഴ്ച അടുത്ത മാസം ആദ്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.രണ്ട് താരങ്ങളെയും ലഭ്യമായാല്‍ ഈ വര്‍ഷം അവസാനം പ്രൊജക്ട് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലിവില്‍ എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് സല്‍‌മാന്‍. 

അടുത്ത വര്‍ഷം ഈദിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന  'സിക്കന്ദര്‍' ഈ വര്‍ഷം അവസാനം പൂര്‍ത്തിയാക്കി അറ്റ്ലി ചിത്രത്തില്‍ സല്‍മാന്‍ ജോയിന്‍ ചെയ്യും എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. അതേ സമയം വേട്ടയ്യന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് രജനികാന്ത്. 

ഈ വര്‍ഷം സല്‍മാന്‍ ഖാന് റിലീസുകള്‍ ഒന്നും ഇല്ലെന്നാണ് വിവരം. രജനികാന്തിന്‍റെ വേട്ടയ്യന്‍ എന്ന ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്യാനുള്ളത്. ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

'ഭാവിയിൽ അത് സംഭവിക്കില്ല': വീഡിയോ വൈറലായി നാണക്കേടായി, മാപ്പ് പറഞ്ഞ നാഗാർജുന

'നിങ്ങള്‍ക്ക് ആള് മാറിപ്പോയെന്നാ തോന്നുന്നത്':കൽക്കി 2898 എഡി ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പണി

click me!