ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണിത്.
അഭിനേതാവ് എന്ന നിലയില്‍ നിവിന്‍ പോളിക്ക് നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഗീതു മോഹന്‍ദാസിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ മൂത്തോന്‍. നടനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയേക്കാവുന്ന മറ്റൊരു ചിത്രമാണ് നിവിന്‍റേതായി അടുത്തതായി പുറത്തെത്താനുള്ളത്. രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം ആണത്. ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനു നേര്‍ക്കു നോക്കുന്ന നിവിന്‍ പോളി കഥാപാത്രമാണ് പോസ്റ്ററില്‍. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണിത്. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്‍റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു.
undefined
തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം. നിവിന്‍ പോളിക്കൊപ്പം ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠ രാജന്‍, സുദേവ് നായര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.