SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്‍റെ 29മത്തെ ചിത്രം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
ഹൈദരാബാദ്: എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം ചര്‍ച്ചയാകുകയാണ്. മഹേഷ് ബാബു രാജമൗലി ചിത്രത്തില്‍ എത്തുന്നു എന്നത് തന്നെ ചിത്രത്തിന്‍റെ വലിയൊരു ആകര്‍ഷക ഘടകമാണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ ആര് എന്നതടക്കം കാര്യങ്ങള്‍ ഉടന്‍ പുറത്തുവരും എന്നാണ് വിവരം.
അതേ സമയം പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് എസ്എസ് രാജമൗലി മഹേഷ് ബാബുവിന് നല്‍കിയ നിര്‍ദേശം എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ത്രിവിക്രം സംവിധാനം ചെയ്ത ഗുണ്ടൂര്‍ കാരം ആയിരുന്നു മഹേഷ് ബാബുവിന്‍റെ അവസാനത്തെ ചിത്രം. ഇത് വലിയ വിജയം നേടിയിരുന്നില്ല.
SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്‍റെ 29മത്തെ ചിത്രം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. മഹേഷ് ബാബു ഇതിനകം തന്നെ ചിത്രത്തിനായി ശാരീരിക എക്സൈസുകള്‍ ആരംഭിച്ചുവെന്നാണ് വിവരം. പൂർണ്ണമായും പുതിയ വേഷത്തിലായിരിക്കും മഹേഷ്ബാബു പ്രത്യക്ഷപ്പെടുന്നത്. വിവരങ്ങള്‍ പ്രകാരം മഹേഷ് ബാബുവിന്‍റെ ട്രാന്‍ഫര്‍മേഷനായി ഒരു ഹോളിവുഡ് പരിശീലകനെയും ചിത്രത്തിന്‍റെ നിർമ്മാതാക്കൾ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേ സമയം ചിത്രത്തിന്‍റെ പേര് എന്തായിരിക്കും എന്ന അഭ്യൂഹം പുറത്തുവന്നിരുന്നു. 'മഹാരാജ', ചക്രവര്‍ത്തി എന്നീ പേരുകളാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്. അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടിയാണ് പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇത് ആദ്യമായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രാജമൗലി. ആന്ധ്രയില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് രാജമൗലി ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ചിത്രം പ്രീ പ്രൊഡക്ഷനിലാണ്. ഇപ്പോള്‍ കേള്‍ക്കുന്ന പേരുകള്‍ ആല്ല. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ഇട്ടിട്ടില്ലെന്നും രാജമൗലി വ്യക്തമാക്കി. കാസ്റ്റിംഗാണ് ഇപ്പോള്‍ നടക്കുന്നത് എന്നും രാജമൗലി വ്യക്തമാക്കി.
ആര്‍ആര്‍ആര്‍ ആയിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ഒരേ സമയം നേടിയിരുന്നു. ചിത്രത്തിന്‍റെ സംഗീതത്തിന് ഒസ്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ഒരു മലയാള പടം ഇന്ത്യന്‍ ബോക്സോഫീസിലെ വാരാന്ത്യ കളക്ഷനില്‍ മുന്നില്‍; 'മഞ്ഞുമ്മല്‍ വേറെ ലെവല്‍'.!